"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 315:
==== റോഡ് ഗതാഗതം ====
മദീനയിലെ പൊതു [[ഗതാഗതം|ഗതാഗത]] മാർഗങ്ങൾ [[ബസ്]], ടാക്സി [[കാർ|കാറുകൾ]] എന്നിവയാണ്‌. കൂടുതൽ ആളുകളും ഇവിടെ സ്വകാര്യ വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്. തീർത്ഥാടക നഗരമായ ഇവിടെ റോഡുകളിൽ മക്കയെ അപേക്ഷിച്ച് തിരക്ക് കുറവാണ്. മദീന നഗരത്തിലെ ചെറിയ കുന്നുകൾക്കിടയിലൂടെയുള്ള റോഡുകൾ വളരെ മനോഹരമായി നില നിർത്തിയിട്ടുണ്ട്. റോഡുകൾക്കിരു വശവും നിറയെ [[പൂവ്|പൂക്കളും]] ചെടികളും ചെറിയ പാർക്കുകളും മദീനാ നഗരത്തിലൂടെയുള്ള യാത്ര ആനന്ദകരമാക്കുന്നു. സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം മദീനയിലേക്ക് എക്സ്പ്രസ് ഹൈവേകളുണ്ട്<ref>{{cite web | url = http://medina-hotels.net/articles/good_tiba.php | title = മദീനയിലേ ഹൈവേകൾ | accessdate = | publisher = മദീന ഹോട്ടൽസ്‌.നെറ്റ്}}</ref>. തീർത്ഥാടക കാലയളവിൽ കര, വ്യോമ മാർഗേണ നിരവധി അഭ്യന്തര, വിദേശ തീർത്ഥാടക സംഘങ്ങളാണ് ദിനേന മദീനയിൽ എത്തുന്നത്. രാജ്യത്തെ [[വിദ്യാലയം|സ്കൂളുകൾ]] വേനലവധിക്ക് അടക്കുന്നതോടെ റോഡ്‌ മാർഗ്ഗം വരുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണവുംവർധിക്കുന്നു. വേനലവധിയിൽ ഇരു ഹറമുകളിൽ കഴിച്ചുകൂട്ടാനും ഉംറ നിർവഹിക്കാനും നൂറുക്കണക്കിന് സ്വദേശികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബ സമേതവും അല്ലാതെയും മക്കയിലും മദീനയിലും എത്താറുള്ളത്. തിരക്ക് സമയത്ത് ഇവിടെ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹൈവേകളിൽ സുരക്ഷ, ട്രാഫിക് നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. എക്സ്പ്രസ് റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മെഡിക്കൽ സെൻററുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുകയും മരുന്നുകൾ ഒരുക്കുകയും ചെയ്യുന്നു.
 
മദീന ടൂറിസം കൗൺസിലി​​െൻറ ഭാഗമായി സിറ്റി സീയിംഗ് ഡബ്ൾ ഡെക്കർ ബസുകൾ സെവനം നടത്തുന്നുണ്ട്.
 
==== റെയിൽ‌ ഗതാഗതം ====
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്