"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Nagarjuna at Samye Ling Monastery.JPG|right|150px|thumb|സ്കോട്ട്‌ലണ്‌ഡില്‍ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാര്‍ജ്ജുനവിഗ്രഹം]]
 
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്വചിന്തകനും മഹായാനബുദ്ധമതത്തിലെ മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍. മഹായാനവും ഹീനയാനവും തമ്മിലുള്ള മത്സരത്തില്‍ മഹായായനത്തിന് ഭാരതത്തില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് നാഗര്‍ജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. <ref>ജവര്‍ഹാല്‍ നെഹ്രു- ഇന്‍ഡ്യയെ കണ്ടെത്തല്‍- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref> ഒരു രസതന്തജനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
 
==സംഭാവനകള്‍==
 
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നു നാഗാര്‍ജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പൂര്‍വചിന്തകന്മാര്‍ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെ തത്ത്വചിന്ത ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. തിബറ്റന്‍, പൂര്‍വേഷ്യന്‍ ബുദ്ധമതങ്ങള്‍ അദ്ദേഹത്തെ രണ്ടാമത്തെ ബുദ്ധനായി കരുതി മാനിക്കുന്നുവെന്നത് നാഗാര്‍ജ്ജുന്ന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു. </ref> <ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 172</ref>:-
 
 
{{Cquote|അദ്ദേഹത്തിന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. മിക്കവാറും ആളുകള്‍ക്ക് ഞെട്ടലുണ്ടാക്കാന്‍ പോന്ന 'അപവാദപരമായ' നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹം മടിച്ചില്ല. നിശിതമായ യുക്തിയുമായി, തന്റെതന്നെ മുന്‍വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടിവരുന്നിടം വരെ പോലും അദ്ദേഹം ഏതു വാദഗതിയേയും പിന്തുടര്‍ന്നു. ചിന്തക്ക് അതിനെതന്നെ അറിയാനോ അതിനുവെളിയില്‍ പോകാനോ മറ്റൊരു ചിന്തയെ അറിയാനോ ആവുകയില്ലെന്നായിരുന്നു ഒരു കണ്ടെത്തല്‍. പ്രപഞ്ചത്തില്‍ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തില്‍ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും, ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങള്‍ (Appearances) മാത്രമാണെന്നത് മറ്റൊരു നിഗമനവും. അങ്ങനെ മുന്നോട്ടുപോയ അദ്ദേഹം ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി: വസ്തുതയും അബദ്ധവും തമ്മിലുള്ള വ്യത്യാസത്തിനോ, എന്തിനെക്കുറിച്ചെങ്കിലുമുള്ള ശരിയായ ധാരണക്കോ സാധ്യത അവശേഷിച്ചില്ല. എന്തിനെയെങ്കിലും തെറ്റിദ്ധരിക്കുകപോലും സാധ്യമല്ലെന്നായി. ഇല്ലാത്തതിനെ തെറ്റിദ്ധരിക്കുന്നതെങ്ങനെ? ഒന്നും യഥാര്‍ഥമല്ല. പ്രപഞ്ചത്തിന് പ്രാതിഭാസികമായ (Phenomenal) അസ്ഥിത്വം മാത്രമാണുള്ളത്. ഗുണങ്ങളുടേയും പാരസ്പര്യങ്ങളുടേയും ഈ സം‌വിധാനത്തില്‍ നാം വിശ്വസിച്ചേക്കാമെങ്കിലും നമ്മുടെ വിശദീകരണത്തിന് വഴങ്ങാത്തതാണത്. അതേസമയം ഈ അനുഭവങ്ങള്‍ക്കെല്ലാം പിന്നില്‍ നമ്മുടെ ചിന്തക്ക് വഴങ്ങാത്ത ഒരു പരമയാഥാര്‍ഥ്യമുണ്ടെന്ന് നാഗാര്‍ജ്ജുനന്‍ സൂചിപ്പിച്ചു. ഈ യാഥാര്‍ഥ്യത്തെ ബുദ്ധമതചിന്ത [[ശൂന്യത]] എന്നു വിളിച്ചു. നമ്മുടെ സാധാരണസങ്കല്പത്തിലെ ശൂന്യതയിലും ഇല്ലായ്മയിലും നിന്ന് ഭിന്നമായ ഒന്നാണത്.}}
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്