"ട്രാൻസ്ജെൻഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Nongthoomfairtex.jpg|thumb|250px|നോങ് തൂം;ലോകപ്രശസ്തയായ ട്രാൻസ് ജെൻഡറാണ്]]
<div align="justify">
ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത - മാതൃകയിൽ നിന്നോ, ജന്മനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ (Cisgender) നിന്നോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ലിംഗ വ്യക്തിത്വം (gender identity), സ്വഭാവം (behaviour), ലിംഗ പ്രകാശനം (Gender expression) കാണിക്കുന്ന മനുഷ്യരെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് '''ട്രാൻസ്ജെൻഡർ (Trans gender) ആളുകൾ.''' <ref> [http://www.apa.org/topics/sexuality/transgender.aspx= American Psychological Association]</ref> ഇവരെ '''ട്രാൻസ് സ്ത്രീ (Trans woman ), ട്രാൻസ് പുരുഷൻ (Trans man)''' എന്ന് രണ്ടായി തിരിക്കാം. സ്ത്രീപുരുഷന്മാരെ പോലെ മറ്റൊരു ലിംഗവിഭാഗം തന്നെയാണ് ട്രാൻസ് ജെൻഡറുകൾ എന്ന് ഈ രംഗത്തെ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു[[ അവലംബം ആവശ്യമാണ്]] . സമൂഹത്തിൽസമഹത്തിൽ ഏറെ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ഒരു ലിംഗവിഭാഗം ആണ് ട്രാൻസ് ജെൻഡേർസ്. മലയാളത്തിൽ നപുംസകം, ശിഖണ്ഡി, ഹിജഡ, മൂന്നാം ലിംഗം, അപരലിംഗർ, ലിംഗാതീതർ എന്നീ വാക്കുകൾ ഈ വിഭാഗത്തെ ഉദ്ദേശിച്ചു ഉപയോഗിച്ചിരുന്നതാണെങ്കിലും ഇവയൊക്കെ കൂടുതലും ഇവരെ അപമാനിക്കാനോ അവഹേളിക്കാനോ വേണ്ടിയാണ് ഉപയോഗിച്ചു വന്നിരുന്നത്. അതിനാൽ "ട്രാൻസ്ജെൻഡർ" എന്ന വാക്കാണ് ഇന്ന് ഔദ്യോഗികമായി ഉപയോഗിച്ചു വരുന്നത്. [[ലൈംഗികന്യൂനപക്ഷം]] എന്നറിയപ്പെടുന്ന '''എൽജിബിടിഐഎ''' (LGBTIA) സമുദായത്തിലെ '''ടി''' ([[Transgender]]) എന്ന വിഭാഗമാണ് ഇവർ.
 
ജനിതകവും ശാരീരികവും മാനസികവുമായ സവിശേഷതകളാൽ അർപ്പിക്കപ്പെട്ടതും സ്ത്രീ, പുരുഷൻ എന്നിങ്ങനെ മറ്റുള്ളവർ തിരിച്ചറിയുന്നതുമായ ഒരു ഭൂരിപക്ഷ (Cisgender) വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ശബ്ദം, ചലനം, വസ്ത്രധാരണം, കേശാലങ്കാരം, ശാരീരിക പ്രത്യേകതകൾ, മാനസികാവസ്ഥ തുടങ്ങിയ ലിംഗ വ്യക്തിത്വങ്ങളിൽ കാണിക്കുന്ന സവിശേഷമായ 'പ്രത്യേകതകളുമായി' ബന്ധപ്പെട്ടാണ് ട്രാൻസ് ജെൻഡർ എന്നൊരാളെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക തരം ജെൻഡർ സ്വഭാവത്തെയല്ല ട്രാൻസ് ജെൻഡർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളും അടയാളങ്ങളും തങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നവരും അങ്ങനെ കരുതുന്നവരും മാനസികമായി മറ്റൊരു ലിംഗത്തിൽ പെടുന്നവരും പൊതുവായി ഈ ഗണത്തിൽ വരുന്നു.
"https://ml.wikipedia.org/wiki/ട്രാൻസ്ജെൻഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്