"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
{{main|ഗണിതത്തിന്റെ ഉത്ഭവം}}
[[Image:Plimpton 322.jpg|thumb|ബാബിലോണിയൻ ഗണിതപ്പലക, പ്ലിപ്ടൺ 322, കാലഘട്ടം ക്രി.മു. 1800]]
[[File:Archimedes pi.svg|thumb|right|ആർക്കിമിഡീസ് [[വിസ്ഥാപന രീതി]] ഉപയോഗിച്ച് [[പൈ|പൈയുടെ]] മൂല്യം കണക്കാക്കിയിരുന്നു.]]
മനഷ്യർ സ്വായത്തമാക്കിയ എണ്ണമെന്ന അമൂർത്ത സങ്കല്പത്തിൽ നിന്നുമാണ് ഗണിതശാസ്ത്രത്തിന്റെ തുടക്കം. തുടർന്നിങ്ങോട്ടു് നിരന്തരമായി കൂടിക്കൊണ്ടിരിക്കുന്ന അമൂർത്തതതകളുടെ ശ്രേണിയായി ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തെ കാണാം. എണ്ണമെന്ന അമൂർത്ത സങ്കല്പം മറ്റുപല ജീവികളും സ്വായത്തമാക്കിയിട്ടുണ്ട് <ref>{{cite journal |title=Abstract representations of numbers in the animal and human brain |journal=Trends in Neurosciences |volume=21 |issue=8 |date=Aug 1998 |pages=355–61 |doi=10.1016/S0166-2236(98)01263-6 |pmid=9720604 |ref=harv |last1=Dehaene |first1=Stanislas |last2=Dehaene-Lambertz |first2=Ghislaine |last3=Cohen |first3=Laurent}}</ref>. ഉദാഹരണത്തിന് രണ്ട് മാങ്ങയിലും, രണ്ട് തേങ്ങയിലും പൊതുവായുള്ള കാര്യം അവയുടെ എണ്ണമാണ്. ചരിത്രാതീതകാലത്തെ മനുഷ്യർ വസ്തുക്കളെ കൂടാതെ, ദിവസങ്ങൾ, കൊല്ലങ്ങൾ, സൂര്യചക്രമണം തുടങ്ങിയ അമൂർത്ത സംഖ്യകൾ എണ്ണാനുള്ള ശേഷികൂടി വികസിപ്പിച്ചെടുത്തിരുന്നു. പുരാതന മനുഷ്യർ എല്ലുകളാലുണ്ടാക്കിയ അളവുകോലുകളിൽ നിന്നും ഇതു് മനസ്സിലാക്കിയിട്ടുണ്ട്<ref>See, for example, Raymond L. Wilder, ''Evolution of Mathematical Concepts; an Elementary Study'', ''passim''</ref>
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്