"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
=== ഗ്രീസിൽ ===
[[ബാബിലോണിയ|ബാബിലോണിയയിലേയും]] [[ഈജിപ്ത്|ഈജിപ്തിലേയും]] ഗണിതത്തെ അവലംബിച്ചാണ് ഗ്രീക്ക്[[പുരാതന ഗ്രീസ്]] ഗണിതശാസ്ത്രം വളർന്നത്.[[അമൂർത്ത ഗണിതശാസ്ത്രം|അമൂർത്ത ഗണിതശാസ്ത്രത്തിന്റെ]] വികാസമായിരുന്നു ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ സംഭാവന.[[സ്വയം‌സിദ്ധപ്രമാണം|സ്വയംസിദ്ധപ്രമാണങ്ങളും]] [[ഗണിതീയ തെളിവ്|തെളിവുകളും]] നിരത്തി നിഗമനരീതിയാണ് ഇവർ തുടർന്നുപോന്നത്.ഇക്കാലത്ത് [[ഥേൽസ്|ഥേൽസും]] [[പൈത്തഗോറസ്|പൈത്തഗോറസ്സും]] ആണ് പ്രമുഖർ.ഏതൊരു നാഗരികതയും നിഗമനരീതി അവലംബിച്ചിരുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു വസ്തുതയാണ്.
 
ക്രി.മു. 6-ാം നൂറ്റാണ്ടിൽ [[പൈത്തഗോറിയനിസം|പൈത്തഗോറിയൻ ചിന്തയുടെ]] തുടക്കത്തോടെ [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്കുകാർ]], ഗൗരവകരമായതും, ചിട്ടയോടുകൂടിയതുമായ ഗണിതപഠനത്തിലേക്ക് കടന്നു <ref>{{cite book |last=Heath |first=Thomas Little |url=https://books.google.com/?id=drnY3Vjix3kC&pg=PA1&dq#v=onepage&q=&f=false |title=A History of Greek Mathematics: From Thales to Euclid |location=New York |publisher=Dover Publications |date=1981 |orig-year=originally published 1921 |isbn=978-0-486-24073-2}}</ref>. നിർവചനം, പ്രചാരം, സിദ്ധാന്തം, തെളിവ് എന്നിവ അടങ്ങുന്ന ഗണിതശാസ്ത്രത്തിൽ ഇന്നുപയോഗിക്കുന്ന വിശകലന രീതി ക്രി.മു. 300 ൽ, [[യൂക്ലിഡ്]] അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ പാഠപുസ്തക [[എലമെന്റ്സ്]] ഇന്നും ഏറെ സ്വാധീനമുള്ളതുമായ അടിസ്ഥാന ഗണിത ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.
 
എറ്റവും പ്രഗത്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു [[ആർക്കിമിഡീസ്‌|ആർക്കിമിഡീസിനെയാണ്]] {{sfn|Boyer|1991|loc="Archimedes of Syracuse" p. 130}}. ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന സിറക്കൂസയിൽ[[സിറാക്കൂസ|സിറാക്കൂസയിൽ]], ക്രി.മു. 287 മുതൽ 212 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം, കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു. ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ, പരാബോള ചാപങ്ങൾക്കടിയിലെ [[പരപ്പളവ്]], [[അനന്ത ശ്രേണി|അനന്ത ശ്രേണികളുടെ]] തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു.
 
[[അപ്പോളോണിയസ്|അപ്പോളോണിയസ്]] വികസിപ്പച്ചെടുത്ത [[കോണീയ വസ്തുക്കൾ|കോണീയ വസ്തുക്കളുടെ ഗണിതം]] {{sfn|Boyer|1991|loc="Apollonius of Perga" p. 145}}, [[ഹിപ്പാർക്കസ്]] വികസിപ്പിച്ചടുത്ത [[ത്രികോണമിതി]] എന്നിവയും [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്കിന്റെ]] സംഭാവനകളാണ് {{sfn|Boyer|1991|loc= "Greek Trigonometry and Mensuration" p. 162}}. [[ഡയോഫാന്റസ്]] [[ബീജഗണിതം|ബീജഗണിതത്തിന്]] തുടക്കമിട്ടതും പുരാതന ഗ്രീക്കിൽ നിന്നുമാണ് {{sfn|Boyer|1991|loc= "Revival and Decline of Greek Mathematics" p. 180}}
 
=== റോമിൽ ===
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്