"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
ക്രി.മു. 6-ാം നൂറ്റാണ്ടിൽ പൈത്തഗോറിയൻ ചിന്തയുടെ തുടക്കത്തോടെ പുരാതന ഗ്രീക്കുകാർ, ഗൗരവകരമായ ഗണിതപഠനത്തിലേക്ക് കടന്നു. നിർവചനം, പ്രചാരം, സിദ്ധാന്തം, തെളിവ് എന്നിവ അടങ്ങുന്ന ഗണിതശാസ്ത്രത്തിൽ ഇന്നുപയോഗിക്കുന്ന വിശകലന രീതി ക്രി.മു. 300 ൽ, യൂക്ലിഡ് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പാഠപുസ്തക എലമെന്റ്സ് ഇന്നും ഏറെ സ്വാധീനമുള്ളതുമായ അടിസ്ഥാന ഗണിത ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.
 
എറ്റവും പ്രഗത്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു ആർക്കിമിഡീസിനെയാണ്. ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന സിറക്കൂസയിൽ, ക്രി.മു. 287 മുതൽ 212 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം, കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു. ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ, പരാബോള ചാപങ്ങൾക്കടിയിലെ പരപ്പളവ്, അനന്ത ശ്രേണികളുടെ തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു.
 
=== റോമിൽ ===
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്