"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[പ്രമാണം:The Source of the Amazon River.jpg|thumb|right|Source of the Amazon]]
[[പ്രമാണം:Manaus Encontro das aguas 10 2006 103 8x6.jpg|thumb|'''The "[[Meeting of Waters]]"''' is the [[confluence]] of the [[Rio Negro (Amazon)|Rio Negro]] (black) and the [[Rio Solimões]] (sandy) near [[Manaus]], Brazil.]]
ആമസോണിന്റെ ആദ്യ ഘട്ടത്തിൽ [[പെറു|പെറുവിലും]] [[ഇക്വഡോർ|ഇക്വഡോറിലുമായി]] ഏതാനും പ്രധാനപ്പെട്ട നദീവ്യവസ്ഥകളുണ്ട്, ഇതിൽ ചിലത് മറണോണിലേക്കും മറ്റുള്ളവ നേരിട്ട് ആമസോണിലേക്കും ഒഴുകുന്നു, ഇവ മൊറോണ, പാസ്താസ, നുകുറായ്, ഉറിതുയാകു, ചാമ്പിറ, ടൈഗർ, നാനായ്, നാപോ, ഹ്വല്ലഗ, ഉകയാലി എന്നിവയാണ്‌. വർഷങ്ങളായി ആമസോണിന്റെ ഉൽഭവമായി കാണപ്പെട്ടിരുന്ന മറണോണ ഉൽഭവിക്കുന്നത് മധ്യ പെറുവിലെ [[ലോറികോഷ തടാകം|ലോറികോഷ തടാകത്തിന്‌]] മുകൾഭാഗത്തുള്ള നെവേദോ ഡി യറുപ എന്നറിയപ്പെടുന്ന ഹിമപാളികളിൽ നിന്നാണ്‌. വെള്ളച്ചാട്ടങ്ങളിലൂടെയും നേർത്ത പാതകളിലൂടെയുമായി പോംഗോകൾ എന്ന് വിളിക്കുന്ന കൊടും വനങ്ങളിലൂടെ പെറുവിന്റെ പശ്ചിമ-മധ്യ ഭാഗത്ത് നിന്ന് ഏറ്റവും വടക്ക് ഭാഗം വരെ ഇത് ഒഴുകുന്നു, ശേഷം നോട്ട പട്ടണത്തിന്‌ തൊട്ട് മുൻപായി [[ഉകായാലി നദി|ഉകയാലി നദിയുമായി]] കൂടിച്ചേർന്ന് ആമസോൺ നദി രൂപം കൊള്ളുന്നു.
 
1996, 2001, 2007 വർഷങ്ങളിലായി സ്ഥിരീകരിച്ച ആമസോണിന്റെ ഏറ്റവും ദൂരെയുള്ള ഉൽഭവസ്ഥാനം പെറുവിന്റെ ഭാഗമായ ആൻഡിയൻ പർവ്വതനിരകളിലെ 5,597 മീറ്റർ (18,363 അടി) ഉയരമുള്ള [[മിസ്മി|നെവോദോ മിസ്മി]] എന്ന മഞ്ഞുമൂടിയ കൊടുമുടിയിലെ ഹിമപാളികളിൽ നിന്നാണ്‌, ഇത് ഏതാണ്ട് [[ടിറ്റിക്കാക്ക തടാകം|ടിടികാക തടാകത്തിന്‌]] 160 കി.മീ (100 മൈൽ) പടിഞ്ഞാറും ലിമ നഗരത്തിന്‌ 700 കി.മീ (430 മൈൽ) തെക്ക് കിഴക്കുമാണ്‌. നെവോദോ മിസ്മിയിൽ നിന്നുള്ള വെള്ളം ക്യൂബ്രദാസ് [[കാർഹ്വാസാന്ത|കാർഹുവാസന്തയിലേക്കും]] അപ്പാഷേതയിലേക്കും ഒഴുകുന്നു (ഈ ഭാഗമാണ്‌ ഭൂരിഭാഗം ഭൗമശാസ്ത്രഞ്ജരും ആമാസോണിന്റെ ആരംഭമായി കണക്കാക്കുന്നതെങ്കിലും ബ്രസീലിൽ ഈ നദി സോളിമോസ് ദാസ് അഗ്വാസ് എന്നാണറിയപ്പെടുന്നത്). ഇവിടെനിന്ന് റിയോ നീഗ്രോയിൽ നിന്നുള്ള ഇരുണ്ട നിറത്തിലുള്ള വെള്ളവും റിയോ സോളിമോസിൽ നിന്നുള്ള മണൽ നിറത്തിലുള്ള വെള്ളവും ഒരുമിച്ച് , 6 കി.മീ ൽ കൂടുതൽ ദൂരം ഈ രണ്ട് ജലവും പരസ്പരം കലരാതെ വശങ്ങളിലായി ഒഴുകുന്നു.
 
റിയോ അപൂരിമാക്ന്റെയും ഉകയാലിന്റെയും ഒരുമിച്ചൊഴുകലിന്‌ ശേഷം ഇത് ആൻഡിയൻ മേഖലയെ പിന്നിട്ട് വെള്ളപ്പൊക്ക സമതലത്തിലെത്തുകയും ചെയ്യുന്നു. ഇവിടം മുതൽ ഏതാണ്ട് 1,600 കി.മീറ്ററോളം (990 മൈൽ) വനത്തിലുള്ള വിസ്താരമുള്ള തീരങ്ങളാണ്‌, തീരങ്ങൾ വെള്ളം താഴ്ന്നനിലയിലായിരിക്കും ഇത് നിറഞ്ഞൊഴുകുമ്പോൾ വെള്ള കയറുന്നു. താഴ്ന്ന തീരങ്ങളിൽ അപൂർവ്വമായി മാത്രമാണ്‌ കുന്നുകൾ കാണപ്പെടുന്നത്. ശേഷം ഇത് വലിയ ആമസോൺ മഴക്കാടുകളിലേക്ക് പ്രവെശിക്കുന്നു.
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3057171" എന്ന താളിൽനിന്ന് ശേഖരിച്ചത്