19,493
തിരുത്തലുകൾ
(കുറച്ചു പ്രമാണങ്ങള്‍) |
|||
രേവതീപട്ടത്താനം നേടുക എന്നത് ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അര്‍ഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ് ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ് ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതില്‍ പങ്കെടുക്കാനാണ് ഉദ്ദണ്ഡന് ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ <ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമനൂര്‍, കേരള </ref>
==ചടങ്ങുകള്‍==
[[തളി]]ക്ഷേത്രത്തിലെ വാതില്‍ മാടത്തിലെ ഇടവും വലവുമുള്ള ഉയര്‍ന്ന വിശാലമായ മാടത്തറകളില്‍ വച്ചാണ് പട്ടത്താന മത്സരങ്ങള്‍ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതില്‍ മാടത്തില്‍ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതില്‍മാടത്തില്‍ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങള്‍ നടത്തിപ്പോന്നു.
===ക്ഷണം===
<b> “കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം ..... ധനു-- നു സഭ കോഴിക്കോട്ടെത്തുകയും വേണം” </b> എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ [[സാമൂതിരി]] സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര് എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)
===ചടങ്ങുകള്‍===
തളിയില്‍ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂര്‍ നമ്പൂതിരിയും പേരകത്തു കോവിലും ചേര്‍ന്ന തളിയില്‍ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതില്‍ മാടത്തില്‍ തെക്കേയട്ടത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തില്‍ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകള്‍ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാല്‍ ഭട്ടകളുടെ യോഗത്റ്റില് നിന്നു പട്ടത്താനത്തിനു ചാര്‍ത്തിയവര്‍ (തിരഞ്ഞെടുത്തവര്‍)ശാസ്ത്രവാദങ്ങള്‍ ആരംഭിക്കുന്നു.
ശാസ്ത്രവാദങ്ങള്‍ കഴിഞ്ഞാല്‍ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരന് ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തില്‍ പള്ളിപ്പലക വച്ച് [[സാമൂതിരി]] അതില്‍ ഉപവിഷ്ടനാകുന്നു. തുടര്‍ന്ന് മങ്ങാട്ടച്ഛന് തിര്‍ഞ്ഞെടുക്കപ്പെടുന്നവരുടെ പേര് വായിക്കുന്നു. കുമ്മില്‍ ഇളേടത്തു നമ്പൂതിരി വിളക്കുമായി ഒരോരുത്തരെയും ക്ഷണിച്ചു കൊണ്ടുവരുകയും പരവതാനിവിരിച്ച് അതില്‍ വച്ചിരിക്കുന്ന പീഠങ്ങളില്‍ ഇരുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തേവാരി നമ്പൂതിരി തമ്പുരാന്റെ കയ്യില്‍ വെറ്റില,പച്ചടക്ക, ചന്ദനപ്പൊതി, മുല്ലപ്പൂവ്, ചുരുള്‍, കിഴി എന്നിവ കൊടുക്കുകയും തമ്പുരാന് ഭട്ടന് ഇവ സമ്മനിക്കുകയും ഭട്ടന് തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതിന് ചുരുള കൊടുക്കുക എന്നാണ് പറയുക. ഒടുവില്‍ വച്ചു നമസ്കാരക്കിഴിയും വച്ച് സാമൂതിരിയും മറ്റു ഇളയ തമ്പുരാക്കന്മാരും ഭട്ടന്മാരെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് പള്‍ലിപ്പ്ലകമേര്‍ ഇരിക്കുന്നതോടെ താനത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
==പട്ടം നേടിയ ചിലര്‍==
|