"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ചു പ്രമാണങ്ങള്‍
വരി 1:
{{prettyurl|Revathi Pattathanam}}
[[Image:Patthathanam_posession.jpg|thumb|200px| രേവതിപട്ടത്താനത്റ്റിന്‍റെരേവതിപട്ടത്താനത്തിന്‍റെ അരംഭനാളിലെ പ്രദര്‍ശന ജാഥ [[തളി]] ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്നു. നടുക്കായി ഇന്നത്തെ [[സാമൂതിരി]] പി.കെ.എസ്. രാജയെയും കാണാം. ഫോട്ടോ എടുത്തത് രമേഷ് കുറുപ്പ്]]
 
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം | തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]]. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍ | മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍ | ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1478) ആയിരുന്നു പട്ടത്താനത്തില്‍ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, [[തളി]]യില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. <ref> http://www.hindu.com/2006/11/03/stories/2006110300380200.htm </ref> <ref> http://www.hindu.com/2005/11/14/stories/2005111406240300.htm </ref> വിജയികള്‍ക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തന്‍ പണം ( പതിനാല്‍ ഉറുപ്പിക അമ്പത്താരു പൈസ) അടങ്ങിയ കിഴിയാണ് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങള്‍ക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണ് പാരിതോഷികമായി നല്‍കാറ്.
==പേരിന്റെ പിന്നില്‍ ==
 
തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിരുവാതിര നാള്‍ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള ബിരുദം അഥവാ പട്ടം ദാനം ചെയ്യലും (convocation)ആണ് ഈ മഹാ സംഭവം. മീമാംസാ പണ്ഡിതനായിരുന്നയിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി ഭട്ടന്‍ എന്ന ബിരുദം മീമാംസാ പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു പട്ടത്താനം എന്നും പറഞ്ഞു വന്നിരുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref> തിരുവോണ നാളില്‍ അവസാനിച്ചിരുന്നതിനാള്‍ തിരുവോണപട്ടത്താനം എന്നും പ്രതിപാധിച്ചു കാണുന്നുണ്ട്. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
 
==ചരിത്രം==
പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു രണ്ട്വിവിധ വിശ്വാസങ്ങള്‍ ഉണ്ട്.
മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍
* ഒരിക്കല്‍ സിംഹാസനാവകാശികളായി ആണ്‍ പ്രജകള്‍ ഇല്ലാത്ത ഒരു അവസരം രാജവംശത്തില്‍‍ ഉണ്ടായിരുന്നു കുടുംബത്തില്‍ രണ്ടു സഹോദരിമാര്‍ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആണ്‍കുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ഇതില്‍ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാല്‍ പിന്നീട് മൂത്ത സഹോദരി ഒരു ആണ്‍ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളര്‍ന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളില്‍ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകള്‍ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തിയത്.<ref> എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. </ref>
വരി 20:
 
* സാമൂതിരി പോര്‍ളാതിരിയെ തോല്പിച്ചെങ്കിലും അത് പോര്‍ളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാര്‍ (നമ്പി)60 ഇല്ലക്കാര്‍ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു കൂറേ പേര്‍ മരണമടഞ്ഞു. കൂറേ പേര്‍ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെക്വിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേര്‍ മരിക്കനിടയായപ്പോള്‍ ബാക്കിയുള്ളവര്‍ വ്രതം നിര്‍ത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കര്‍മ്മങ്ങള്‍ ഇല്ലായിരുന്ന തളി ക്ഷേത്രത്തില്‍ പിന്നീട് ശിവാങ്കള്‍ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചത്. ശിവാങ്കളിന്‍റെ നിര്‍ദ്ദേശപ്രകാരം കന്മതില്‍ കെട്ടി തളിക്ഷേത്രവും കല്പടവുകള്‍ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാര്‍ക്കിടയില്‍ നെടിയിരിപ്പു സ്വര്ഊപം സമൂതിരി എന്നറിയപ്പെട്ടു.<ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
 
പന്നിയൂര്‍ ചൊവ്വരഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന കൂര്‍ മത്സരങ്ങള്‍ പ്രസിദ്ധമാണ്, <ref> കെ.വി. കൃഷ്ണയ്യര്‍ 1938, പ്രതിപാധിച്ചിരിക്കുന്നത്- എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref> വൈഷ്ണവരായ പന്നിയൂര്‍കാരും ശൈവരായ ശുകപുരംകാരും തമ്മിലുള്ള കിടമത്സരത്തില്‍ യഥക്രമം ചാലൂക്യരും രാഷ്ട്രകൂടരും ഇവരെ പിന്താങ്ങിയിരുന്നതായും ഒടുവില്‍ ഇത് വെള്ളാട്ടിരി- സാമൂതിരി മത്സരങ്ങളില്‍ ചെന്നു കലാശിച്ചതായും [[ലോഗന്‍]] അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനെ പിന്താങിയും എതിരായും അഭിപ്രായങ്ങളും തെളിവുകളും ഉണ്ട്. (വീരരാഘവ പട്ടയം, മണിപ്രവാളം എന്നീ കൃതികളില്‍ ഈ കൂര്‍ മത്സരം വിവരിക്കുന്നുണ്ട്)ഇങ്ങനെ രക്ഷകര്‍ രണ്ടുപേര്‍ രണ്ടു ചേരിയിലായപ്പോള്‍ ഗ്രാമങ്ങള്‍ തമ്മിലുണ്ടായ കിടമത്സരം വര്‍ദ്ധിച്ചു വന്നു. പാണ്ഡിത്യത്തിന്‍റെയും മറ്റും പേരില്‍ നടന്ന മത്സരം ഈ കിടമത്സരത്തിന്‍റെ ബാക്കി പത്രമായാണ് ചില ചരിത്രകാരന്മാര്‍ കാണുന്നത്. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏട് 112, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref> ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ചോകിരത്തിന്‍റെയും (ചൊവ്വര)കൈപ്പഞ്ചേരി മനക്കാര്‍ പന്നിയൂരിന്‍റെയും ആത്മീയാദ്ധ്യക്ഷന്മാരായിരുന്നു.
 
കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്‍ത്താക്കളില്‍ പ്രമുഖന്‍. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്.
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്