'''ലിറ്റിൽ കോറെല്ല''' (Cacatua sanguinea), '''ബേർ-ഐഡ് കൊക്കറ്റൂ''', '''ബ്ലഡ് സ്റ്റെയിൻഡ് കൊക്കറ്റൂ''', '''ഷോർട്ട് ബിൽഡ് കോറെല്ല,''' '''ലിറ്റിൽ കൊക്കറ്റൂ''', '''ബ്ലൂ ഐഡ് കൊക്കറ്റൂ''' എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന [[ഓസ്ട്രേലിയ]], തെക്കൻ [[ന്യൂ ഗിനിയ]] എന്നിവിടങ്ങളിലെ തദ്ദേശവാസിയായ വൈറ്റ് കൊക്കറ്റൂ ആണ്.<ref> Mike Parr; Tony Juniper (2010). Parrots: A Guide to Parrots of the World. A&C black. ISBN 9781408135754.</ref>മദ്ധ്യ-പടിഞ്ഞാറൻ പിൽബറയിലെ യിൻജിബാൻഡിയയിലെ ജനങ്ങൾ ഇതിനെ ബിർഡിറ എന്നു വിളിച്ചിരുന്നു. അവർ അവയെ വളർത്തുപക്ഷികളാക്കുകയും പരമ്പരാഗതമായി [[പാചകം]] ചെയ്യുകയോ ഭക്ഷിക്കുകയോ ചെയ്തിരുന്നു. തലയും കൈയ്യും അലങ്കരിക്കുന്ന പരമ്പരാഗത ആഘോഷങ്ങളിൽ ഇതിന്റെ തൂവലുകൾ ഉപയോഗിക്കപ്പെടുന്നു. <ref> Juluwarlu Aboriginal Corporation (2005). Garruragan: Yindjibarndi Fauna. Juluwarlu Aboriginal Corporation. p. 9. ISBN 1-875946-54-3.</ref>