"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox_Disease ഫലകം ചേര്‍ത്തു
പശ്ചാത്തലം
വരി 18:
 
[[Image:US Flag color blind.png|right|thumb|250px|1895-ല്‍ വരച്ച ശരിയായ കാഴ്ചയും വിവിധതരം വര്‍ണ്ണാന്ധതയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന ഒരു ചിത്രം]]
 
==പശ്ചാത്തലം==
 
പ്രകാശത്തെ തിരിച്ചറിയുന്ന രണ്ട് തരം കോശങ്ങളാണ് മനുഷ്യരുടെ റെറ്റിനയില്‍ ഉണ്ടാകുക. വെളിച്ചം കുറവുള്ള സാഹചര്യത്തില്‍ കാണാന്‍ സഹായിക്കുന്ന റോഡ് കോശങ്ങളും പകല്‍‌വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളും ആണവ. തങ്ങളിലുള്ള പിഗ്‌മെന്റുകളനുസരിച്ച് റോഡ് കോശങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
 
പിഗ്‌മെന്റുകളില്‍ വീഴുന്ന പ്രകാശം അവ ആഗിരണം ചെയ്യുന്നതോടുകൂടി കോണ്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. ചില കോണുകള്‍ കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തെ ആഗിരണം ചെയ്യുമ്പോള്‍, രണ്ടാമത്തേത് മധ്യമതരംഗദൈര്‍ഘ്യത്തേയും മൂന്നാമത്തേത് കൂടിയ തരംഗദൈര്‍ഘ്യത്തേയുമാണ് ആഗിരണം ചെയ്യുക. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, ആദ്യത്തേത് പ്രകാശത്തിലെ നീല ഭാഗവും രണ്ടാമത്തേത് മഞ്ഞയും നീലയും ഇടകലര്‍ന്ന ഭാഗവും മൂന്നാമത്തേത് മഞ്ഞ നിറമുള്ള ഭാഗവും ആണ് ആഗിരണം ചെയ്യുക. മനുഷ്യര്‍ക്ക് കാണാവുന്ന എല്ലാ നിറങ്ങളും ഈ മൂന്ന് തരം കോശങ്ങള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. പ്രാദമിക നിറങ്ങളായ "നീല", "പച്ച", "ചുവപ്പ്" എന്നിവയെയാണ് ഈ കോണുകള്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെങ്കിലും ഇതിലെ ചുവപ്പ് കോണുകള്‍ പ്രകാശത്തിലെ മഞ്ഞയുടെ ഭാഗത്തെയാണ് ആഗിരണം ചെയ്യുന്നത് എന്നതുകൊണ്ട് കൃത്യമായ ഒരു വേര്‍തിരിവല്ല. മനുഷ്യന്റെ ശരിയായ ദൃഷ്ടി എന്ന് പറയുന്നത് പ്രകാശത്തിന്റെ എല്ലാ തരംഗദൈര്‍ഘ്യത്തിനേയും ഈ മൂന്ന് കോണുകള്‍ ചേര്‍ന്ന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഓരോ നിറവും ഓരോ കോണിനേയും ഓരോ തരത്തിലാണ് ഉത്തേജിപ്പിക്കുക. അതുകൊണ്ട് ഓരോ നിറത്തിനേയും, ഈ മൂന്ന് കോണുകളുടെ ഉത്തേജനത്തിന്റെ അളവ് മനസ്സിലാക്കി തലച്ചോറ് തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ചുവപ്പ് പ്രകാശം നീണ്ട തരംഗദൈര്‍ഘ്യം മനസ്സിലാക്കുന്ന കോണുകളെ വളരെ കൂടുതലായും മറ്റ് കോണുകളെ വളരെക്കുറച്ചും ഉത്തേജിപ്പിക്കുന്നു. ഈ തരംഗദൈര്‍ഘ്യം അല്‍പ്പാല്പമായി കുറച്ചാല്‍, അത് മേല്‍പ്പറഞ്ഞ ആദ്യത്തെ കോണിലുള്ള ഉത്തേജനം കുറയ്ക്കുകയും മറ്റു രണ്ടിലുള്ള ഉത്തേജനം കൂട്ടുകയും ചെയ്യും. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ കോണുകള്‍ പൂര്‍ണ്ണമായും X-ക്രോമസോമുകളില്‍ നിന്നുള്ളവയാകയാല്‍ ആണുങ്ങളില്‍ മാത്രമേ വര്‍ണ്ണാന്ധത ഉണ്ടാകാറുള്ളൂ. (ആ‍ണുങ്ങള്‍ക്ക് ഒരു X-ക്രോമസോമും ഒരു Y-ക്രോമസോമും ആണ് ഉള്ളത്. പെണ്ണുങ്ങള്‍ക്ക് രണ്ട് Y-ക്രോമസോമുകളാണ് ഉണ്ടാകുക)
 
==അവലംബം==
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്