"പൊതുസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 14:
ഒരു ആവിഷ്കാരം, പൊതുജനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളില്ലെങ്കില്‍, അതു പൊതുസഞ്ചയത്തിലുള്ളതാണെന്നു പറയാം. ഉദാഹരണത്തിന്, ഒരു കൃതിയിന്മേല്‍ അതിന്റെ [[സ്വത്തവകാശം]] നിശ്ചയിക്കുന്ന ഒരു നിയമം നിലവിലില്ലെങ്കിലോ, സുവ്യക്തമായി അത്, അപ്രകാരമുള്ള നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലോ ആ കൃതി അല്ലെങ്കില്‍ ആവിഷ്കൃതവസ്തു പൊതുസഞ്ചയത്തിലുള്‍പ്പെട്ടതായി കരുതാം.
 
ബൗദ്ധികസ്വത്തവകാശം ഓരോ രാജ്യങ്ങളിലേ നിയമം അനുസരിച്ച് വ്യത്യസ്തങ്ങളായതിനാല്‍, ഒരു രാജ്യത്ത്, അല്ലെങ്കില്‍ നിയമപരിധിയില്‍, പൊതുസഞ്ചയത്തില്‍ വരുന്ന ഒരു കൃതി, മറ്റോരുരാജ്യത്ത്, പൊതുസഞ്ചയത്തില്‍ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, [[അമേരിക്ക]]യില്‍ പൊതുസഞ്ചയത്തില്‍ വരുന്ന ചില സാഹിത്യകൃതികള്‍ [[യൂറോപ്പിയന്‍ യൂണിയനില്‍]] പൊതുസഞ്ചയത്തില്‍ വരില്ല; മറിച്ചും.
 
പൊതുവേ, ഒരു കൃതിയുടെ അടിസ്ഥാനമായ [[ആശയം|ആശയത്തിനല്ല]] (Idea), ആശയങ്ങളുടെ ആവിഷ്കരണരീതിക്കാണ് (Expression) പകര്‍പ്പവകാശമുള്ളത് ([[ആശയ-ആവിഷ്കരണ വിഭജനം]] കാണുക). അതുകൊണ്ട്, ഒരു [[സൂത്രവാക്യം|ഗണിതസൂത്രവാക്യം]] പൊതുസഞ്ചയത്തില്‍ വരുമെന്നതുകൊണ്ട്, അതിന്റെ മൃദുവര്‍ത്തിയിലുള്ള ( Software) ആവിഷ്കരണവും പകര്‍പ്പവകാശസംരക്ഷണത്തില്‍ വരികയില്ല; എന്നാല്‍, ചിലയിടത്ത്, ആ സൂത്രവാക്യമനുസരിച്ച് ആവിഷ്കരിച്ച മൃദുവര്‍ത്തിയിലുള്ള [[ക്രീയാക്രമം]] (Algorithm) മൃദുവര്‍ത്തിപ്പകര്‍പ്പവകാശത്തില്‍പ്പെടും (Software Copyright). <ref>[http://www.uspto.gov/web/offices/pac/mpep/documents/2100_2106_02.htm#sect2106.02]ഗണിതക്രീയാക്രമങ്ങളുടെ പകര്‍പ്പവകാശവും അമേരിക്കന്‍ പകര്‍പ്പവകാശപരിശോധനയും</ref>
<ref>[http://www.uspto.gov/web/offices/com/hearings/software/notices/notice94.html]അമേരിക്കന്‍ പേറ്റന്റ് ഓഫീസ് നോട്ടീസ്</ref>
 
പകര്‍പ്പവകാശനിയമങ്ങള്‍ വരുന്നതിനു മുന്‍പുള്ള രചനകള്‍ പൊതുസഞ്ചയത്തില്‍പ്പെടും. ബൈബിളും ആര്‍ക്കമിഡീസിന്റെ കണ്ടുപിടുത്തങ്ങളും പൊതുസഞ്ചയത്തില്‍ വരും. എന്നാല്‍ അവയുടെ പരിഭാഷയ്ക്കോ, നവീനാവിഷ്കരണത്തിനോ പകര്‍പ്പവകാശം ഉണ്ടായെന്നു വരാം.
 
വസ്തുതകളും കാര്യങ്ങളും പൊതുസഞ്ചയത്തില്‍ എത്തുന്നതു തടയാനല്ല ബൗദ്ധികസ്വത്തവകാശനിയമങ്ങളെങ്കിലും, അവ പുതിയ രീതിയില്‍ ശേഖരിക്കുന്നതിനും അല്ലെങ്കില്‍ ചിട്ടയായി പ്രദര്‍ശിപ്പിക്കുന്നതിനും പകര്‍പ്പവകാശം ഉണ്ടാവാം; ഉദാഹരണത്തിന് ചിട്ടപ്പെടുത്തിയ ഒരു പട്ടിക. ടെലിഫോണ്‍ ഡയറക്റ്ററി പോലെ സാമാന്യയുക്തിക്കനുസരിച്ച് അകാരാദിക്രമത്തില്‍ വര്‍ഗീകരിച്ച ദത്തങ്ങളുടെ ശേഖരങ്ങള്‍ക്ക് പൊതുവേ പകര്‍പ്പവകാശമില്ല. എന്നാല്‍, ചില രാജ്യങ്ങളില്‍, വെറും വസ്തുതകള്‍ മാത്രമടങ്ങുന്ന അത്തരം ദത്തശേഖരങ്ങള്‍ക്ക് (Database)പകര്‍പ്പവകാശ സദൃശമായ ചില അവകാശങ്ങള്‍ നല്‍കാറുണ്ട്. യൂറോപ്പില്‍, [[സൂയി ജനറിസ് ദത്തശേഖരാവകാശം]] നിലവിലുണ്ട്.
 
അമേരിക്കന്‍ സര്‍ക്കാരിന്റേയും അതുപോലെ മറ്റുരാജ്യങ്ങളിലെ സര്‍ക്കാരിന്റെയും കൃതികള്‍ പകര്‍പ്പവകാശനിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതുകൊണ്ട് അവ, അതാത് രാജ്യങ്ങളില്‍ പൊതുശേഖരത്തില്‍ ഉള്ളവയായി കരുതാം. ഇതര രാജ്യങ്ങളിലും അവ പൊതുസഞ്ചയത്തിലുള്ളവയായി വരാം.<ref>[http://www.copyright.gov/circs/circ1.html#piu]കോപ്പീറൈറ്റ് ബേസിക്സ് </ref> പൊതുസഞ്ചയത്തിലുള്ള ഒരു കാര്യം പകര്‍പ്പവകാശമുള്ള ഒരു കൃതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും, ആ കാര്യത്തിന് പകര്‍പ്പവകാശസംരക്ഷണമുണ്ടാവില്ല എന്നത് ഒരു സാമാന്യയുക്തിയാണ് എന്ന് [[മെല്‍വില്‍ ബര്‍ണാഡ് നിമ്മര്‍]] എന്ന അമേരിക്കന്‍ നിയമപണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‍.<ref> നിമ്മര്‍‍ ഓണ്‍ കോപ്പിറൈറ്റ്, മെല്‍വില്‍ നിമ്മര്‍ ആന്റ് ഡേവിഡ് നിമ്മര്‍, 1997, </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പൊതുസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്