"പൊതുസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലീകരണം തുടങ്ങുന്നു
(ചെ.) പ്രമാണം....
വരി 4:
പൊതുസഞ്ചയത്തിലുള്ള ഈ അമൂര്‍ത്ത വസ്തുക്കള്‍ പൊതുവായ സ്വത്താണെന്നും അവ ആര്‍ക്കു വേണമെങ്കിലും ഏതാവശ്യത്തിനും ഉപയോഗിക്കാമെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിവിധ തരത്തിലുള്ള [[ബൗദ്ധികസ്വത്തവകാശം|‍ബൗദ്ധികസ്വത്തവകാശവുമായി]] തുലനം ചെയ്തു കൊണ്ടാണ് ''പൊതുസഞ്ചയം'' നിര്‍വചിക്കുന്നത് ; പൊതുസഞ്ചയവും, [[പകര്‍പ്പവകാശം]] സംരക്ഷിക്കപ്പെട്ട കൃതികളുമായുള്ള താരതമ്യം, [[വാണിജ്യഛിന്നങ്ങള്‍|വാണിജ്യാവകാശമുള്ള ചിഹ്നങ്ങളും]], തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമാണ്. മാത്രവുമല്ല, പൊതുസഞ്ചയത്തിന്റെ വ്യാപ്തി, വിവിധ രാജ്യങ്ങളിലെ നിയമപ്രകാരം വ്യത്യസ്ത രീതികളിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.
 
ഉപയോഗം [[പകര്‍പ്പവകാശം]] കൊണ്ട് നിയന്ത്രിച്ചിട്ടുള്ള ബൗദ്ധിക വസ്തുക്കളുമായി തുലനം ചെയ്തുകൊണ്ടാണ് പൊതുസഞ്ചയം പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്. ആധുനിക നിയമങ്ങള്‍ അനുസരിച്ച്, കല, സാഹിത്യം, സംഗീതം തുടങ്ങിയവയിലെ കൃതികള്‍, അവ സൃഷ്ടിക്കപ്പെടുന്നതു മുതല്‍, ഒരു നിശ്ചിതകാലത്തേക്ക് (വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ കാലയളവാണ് നിലവിലുള്ളത്) അവയുടെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, ലോകത്തിലെ ഗ്രന്ഥശാലകളിലുള്ള മൊത്തം പുസ്തകങ്ങളില്‍, 15 ശതമാനം മാത്രമാണ് പൊതുസഞ്ചയത്തിലുള്ളത്; പത്തു ശതമാനം അച്ചടിയിലാണ്, ബാക്കി 75 ശതമാനവും പകര്‍പ്പവകാശമുള്ളതുകൊണ്ട്, പൊതുവില്‍ ലഭ്യമല്ല എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. <ref>കെവിന്‍ കെല്ലി, ന്യുയോര്‍ക്ക് ടൈംസ്[http://www.nytimes.com/2006/05/14/magazine/14publishing.html?ex=1305259200en=c07443d368771bb8ei=5090&pagewanted=all]കെവിന്‍ കെല്ലി, ന്യുയോര്‍ക്ക് ടൈംസ്</ref>
 
 
== അവലംബം ==
<references/>
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പൊതുസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്