"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ [[വജ്രം|വജ്രക്കല്ല്]] എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് '''കോഹിനൂർ''' അഥവാ '''കോഹ്-ഇ നൂർ''' (ഹിന്ദി: कोहिनूर, [[പേർഷ്യൻ ഭാഷ|പേർഷ്യൻ]]: کوہ نور, തെലുഗു: కోహినూరు). '''പ്രകാശത്തിന്റെ മല''' എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന [[നാദിർ ഷാ|നാദിർ ഷായാണ്]] കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] [[ഗുണ്ടൂർ]] ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, [[മുഗൾ സാമ്രാജ്യം|മുഗൾ രാജാക്കന്മാരുടേയും]] [[പേർഷ്യ|പേർഷ്യൻ]], [[പഷ്തൂൺ|അഫ്ഗാൻ]] രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ [[സിഖ്|സിഖുകാരുടെ]] കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.
വരി 25:
== ചരിത്രം ==
[[പ്രമാണം:Koh-i-Noor new version copy.jpg|right|thumb|250|'''കോഹിനൂറിന്റെ സ്ഫടികമാതൃക - ഇന്നത്തെ രൂപത്തിൽ''']]
ചരിത്രപരമായ തെളിവനുസരിച്ച്, [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] [[ഗുണ്ടൂർ]] ജില്ലയിലെ [[Paritala|പരിതാല]] എന്ന ഗ്രാമത്തിനടുത്തുള്ള [[കൊല്ലൂർ ഖനി|കൊല്ലൂർ ഖനിയിൽ]] നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്<ref name="andhra-pradesh">{{cite web|url=http://www.minelinks.com/alluvial/diamonds_1.html |title=Large And Famous Diamonds |publisher=Minelinks.com |date= |accessdate=2009-08-10}}</ref><ref>Deccan Heritage, H. K. Gupta, A. Parasher and D. Balasubramanian, Indian National Science Academy, 2000, p. 144, Orient Blackswan, ISBN 81-7371-285-9</ref> ഇതിനെത്തുടർന്ന് ഇത്, അവിടത്തെ ഭരണാധികാരികളായിരുന്ന [[കാകാത്യ രാജവംശം|കാകാത്യ രാജാക്കന്മാരുടെ]] അധീനതയിലായി.
 
1323-ൽ [[ദില്ലി സുൽത്താനത്ത്|ദില്ലിയിലെ]] [[തുഗ്ലക് രാജവംശം|തുഗ്ലക് വംശത്തിലെ]] സുൽത്താനായിരുന്ന [[ഗിയാസ് ഉദ് ദീൻ തുഗ്ലക്|ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ]] സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ തോൽപ്പിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ [[വാറങ്കൽ]]) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു.<ref>Pakistan Before Europe, C.E.B. Asher and C. Talbot, Cambridge University Press, 2006, ISBN 0-521-80904-5, p. 40</ref><ref>A History of Pakistan, Hermann Kulke and Dietmar Rothermund, Edition: 3, Routledge, 1998, p. 160; ISBN 0-415-15482-0</ref> തുടർന്ന് ഈ രത്നം ദില്ലിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർക്ക് കൈമാറിക്കൊണ്ടിരിക്കുകയും, 1526-ൽ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ബാബർ|ബാബറുടെ]] കൈവശമെത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്