"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:204:D18B:3700:0:0:2191:C8B1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3015408 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
===ഉത്തരേന്ത്യയിൽ===
പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ
==കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത==
ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിൽകുറുപ്പ്, വില്ലാശാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് <ref>http://www.keralapsc.org/scstobc.htm#obc </ref>.

ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആശാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. "കർമ്മാര" (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
തുകൽ പണി ചെയ്യുന്നവരെ തുകൽകൊല്ലൻ എന്ന് പറയുന്നു.മദ്ദളം, ചെണ്ട മറ്റ് തുകൽ വാദ്യങ്ങളും ചെരിപ്പ്, തുകൽ ഉല്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവരെ [[തുകൽ കൊല്ലൻ]] എന്നു പറയുന്നത്<ref>http://archive.org/stream/castestribesofso03thuruoft#page/134/mode/2up</ref>.

മരപ്പണി ചെയ്യുന്നവർ തച്ചൻ എന്നും ആശാരി എന്നും അറിയപ്പെടുന്നു. തച്ചൻ എന്ന പദം തക്ഷു (മരം) എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉണ്ടായത്. ആശാരി എന്നതു ആചാരി പദത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട വാമൊഴി ആണ്(ആശാരി എന്നാൽ മരപ്പണി മാത്രം ചെയ്യുന്നവർ എന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു). ഇവര് വിഗ്രഹങ്ങൾ, ക്ഷേത്രത്തിന്റെയും ഭവനങ്ങളുടെയും വാതിലുകൾ, മേൽക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങൾ എന്നിവ തടിയിൽ‌ ഉണ്ടാക്കുന്നു. ഇവര് ഗണിതം, ശാസ്ത്രം എന്നിവ കർശനമായി പാലിക്കുന്നു. ഇവർ മയ ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
ഓട്ടുപണി ചെയ്യുന്നവരെ ശില്പ്പാചാരി എന്നും [[മൂശാരി ]]എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന furnace ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
കല്പ്പണി ചെയ്യുന്നവരെയും 'ശില്പ്പാചാരി' എന്നും കല്ലാചാരി എന്നും അറിയപ്പെടുന്നു. ഇവർ കല്ലിൽ വിഗ്രഹങ്ങൾ, ദേവശില്പ്പങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ ചെയ്യുന്നു. ഇവർ ശില്പി എന്ന ഋഷിയുടെ പിന്ഗാമികൽ എന്നു വിശ്വസിക്കുന്നു.
സ്വർണ്ണപ്പണി ചെയ്യുന്നവർ പൊന്നാശാരി എന്നും തട്ടാൻ എന്നും അറിയപ്പെടുന്നു. തട്ടാൻ എന്ന പദം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. സ്വർണ്ണം,വജ്രം,രത്നാഭരണങ്ങൾ, പവിത്രമായ താലി, തിരുവാഭരണങ്ങൾ മുതലായവയിൽ ഉണ്ടാക്കുന്നു. ഇവർ വിശ്വജ്ന എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

==ഇന്ന് കേരളത്തിൽ==
{{POV}}
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്