"ജൈനദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3278424 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
[[ഭാരതീയദർശനം|ഭാരതീയദർശനസമ്പ്രദായങ്ങളിൽ]] [[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദർശനധാരയാണ് (School of Philosophy) ജൈനദർശനം.
 
ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. [[പ്രപഞ്ചം]] ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, [[ആത്മാവ്]] (ജീവ) ആണു ജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിന് സ്വപ്രയത്നത്താൽ മുക്തിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കാനും മുകതിമുക്തി നേടാനുമുള്ള മാർഗം.
 
''രാഗദ്വേഷങ്ങളെ ജയിച്ചവർ'' എന്നാണ് ''ജിന'' എന്ന വാക്കിനർത്ഥം.അത് [[ജൈനമതം|ജൈനമതസ്ഥാപകരായ]] ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനർ ദൈവവിശ്വാസികളല്ല. എന്നാൽ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീർത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീർത്ഥങ്കരൻ. [[ശ്രീബുദ്ധൻ|ഗൗതമബുദ്ധൻറെ]] സമകാലികൻ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) [[വർദ്ധമാന മഹാവീരൻ|വർദ്ധമാന മഹാവീരനാണ്]] ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ. അവർ സ്വതന്ത്രരും, പൂർണ്ണരും, സർവജ്ഞാനികളും, പൂർണ്ണാനന്ദം ലഭിച്ചവരും ആണ് എന്നാണ് ജൈനർ വിശ്വസിക്കുന്നത്. [[പ്രാകൃതം]], [[സംസ്കൃതം]] എന്നീ ഭാഷകളിൽ എഴുതപ്പെട്ട അതിവിപുലമായ ദർശനസാഹിത്യം ജൈനദർശനത്തിലുണ്ട്. എന്നാൽ പല ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.
48,328

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3015399" എന്ന താളിൽനിന്ന് ശേഖരിച്ചത്