"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നൈൽ നദി|നൈൽ നദിക്ക്]] ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
 
ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് [[പെറു|പെറുവിലെ]] നെവാഡൊ മിസീമിയിൽ[[മിസ്മി|മിസ്മിയിൽ]] നിന്നാണ് ഉദ്ഭവിക്കുന്നത്. [[ബ്രസീൽ|ബ്രസീലിൽ]] വച്ചാണ് ആമസോൺ [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] ചേരുന്നത്.
 
== നീർത്തടവ്യവസ്ഥ ==
ലോകത്തിലെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളെ ആമസോൺ നീർത്തടവ്യവസ്ഥ [[തെക്കേ അമേരിക്ക|തെക്കെ അമേരിക്കയുടെ]] ഭൂവിസ്തൃതിയുടെ 40 ശതമാനം വ്യാപിച്ച് കിടക്കുന്നു, ഏകദേശം 6,915,000 ചതുരശ്ര കി.മീ (2,670,000 ച.മൈൽ) വരും ഇത്. ഉത്തര അക്ഷാംശം 5 ഡിഗ്രി മുതൽ ദക്ഷിണ അക്ഷാംശം 20 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിൽ ജലം വന്നു ചേരുന്നു. ഇതിൽ ഏറ്റവും ദൂരമുള്ള ജലസ്രോതസ്സുകൾ അന്തർ-ആൻഡിയൻ ഫലകങ്ങളിൽ വരെ കാണപ്പെടുന്നു, ഈ ഭാഗം പസഫിക്ക് സമുദ്രത്തിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ മാത്രമാണ്‌ സ്ഥിതി ചെയ്യുന്നത്.
 
ആമസോണും അതിന്റെ പോഷക ശാഖകളെയും ഉൾക്കൊള്ളുന്ന ഭൂവിസ്തൃതിയുടെ അളവിൽ ഒരു വർഷത്തിനിടയ്ക്ക് മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. വേനൽക്കാലത്ത് 110,000 ച.കി.മീ (42,000 ച.മൈൽ) ആണെങ്കിൽ നിറഞ്ഞൊരുകുന്ന സമയം ഇത് 350,000 ച.കി.മീ (135, 000 ച.മൈൽ) വരെ ഉയരുന്നു. ഇതേപ്രകാരം വേനൽകാലം 11 കി.മീ (7 മൈൽ) വീതി കാണപ്പെടുമ്പോൾ വർഷകാലം നിറഞ്ഞൊഴുകുമ്പോൾ 45 കി.മീ (28 മൈൽ) വരെയായി വീതി ഉയരുകയും ചെയ്യുന്നു.
42,225

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2990781" എന്ന താളിൽനിന്ന് ശേഖരിച്ചത്