"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഉപഗ്രഹ ടെലിവിഷന്‍റെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS).
==ചരിത്രം==
‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ അഥവാ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാങ്കേതിക വിദ്യയുടെ തുടക്കം നടന്നത് സോവിയറ്റ് യൂണിയനിലായിരുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയേക്കാള്‍ ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മുന്നിലായിരുന്ന സോവിയറ്റ് യൂണിയന്‍ 1976-ല്‍ ‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള Ekren എന്ന ഭൂസ്ഥിര ഉപഗ്രബഹം വിക്ഷേപിച്ചു. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭം ആയിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989-ല്‍ ബ്രിട്ടീഷ് കമ്പനിയായ [[സ്കൈ ടെലിവിഷന്‍|സ്കൈ ടെലിവിഷനാണ്]] ആരംഭിച്ചത്. നാല് ചാനലുകള്‍ ഉള്ള ഒരു ഫ്രീ ടു-എയര്‍-അനലോഗ് സേവനമായിരുന്നു ഇത്. Astra IA എന്ന ഉപഗ്രഹമായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. 1991 ആയപ്പോഴേക്കും കണ്ടീഷണല്‍ ആക്സ്സസ് രീതിയിലുള്ള പേ ടെലിവിഷന്‍ മോഡലിലേക്ക് സ്കൈ ടെലിവിഷന്‍ മാറി. 1998-ല്‍ സ്കൈ ടെലിവിഷന്‍, സ്കൈ ഡിജിറ്റല്‍ എന്ന പേരില്‍ ഡിജിറ്റല്‍ രീതിയിലുള്ള സേവനം ആരംഭിച്ചു.
 
അമേരിക്കയില്‍ ആദ്യമായി ‎ഡയറക്ട്-ടു-ഹോം സംപ്രേഷണം തുടങ്ങിയത് പ്രൈം സ്റ്റാര്‍ എന്ന കമ്പനിയാണ്. 1991-ലായിരുന്നു അത്.
 
==പുറം കണ്ണികള്‍==
*[http://www.ses-astra.com/ SES Astra]