"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80:
| box_width =
}}
[[File:A.R. Raja Raja Varma.jpg|link=File:A.R. Raja Raja Varma.jpg|right|thumbnail|172x245px|കേരള പാണിനി, ഏ.ആർ. രാജരാജ വർമ്മ]]
[[മലയാളം|മലയാള ഭാഷയുടെ]] [[വ്യാകരണം]] ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''കേരള [[പാണിനി]]''' എന്ന് അറിയപ്പെട്ടിരുന്ന '''എ.ആർ. രാജരാജവർമ്മ''' (ജീവിതകാലം:[[1863]] [[ഫെബ്രുവരി 20]] - [[1918]] [[ജൂൺ 18]]<ref>http://www.mavelikara.org/html/mvlk_prson.php</ref>, മുഴുവൻ പേര്: അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ). [[കിടങ്ങൂർ]] പാറ്റിയാൽ [[ഇല്ലം|ഇല്ലത്ത്]] വാസുദേവൻ നമ്പൂതിരിയുടേയും [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെ]] മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി [[ചങ്ങനാശ്ശേരി]] [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിൽ]] കൊല്ലവർഷം 1038 കുംഭമാസം 8-നാണ് അദ്ദേഹം ജനിച്ചത്.<ref name='ഭാഷാഭൂഷണം'>ഏ.ആർ. രാജരാജവർമ്മ - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 5</ref> വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, [[ഛന്ദശാസ്ത്രം]], അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ [[പാണിനി]], അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ [[സംസ്കൃതം|സംസ്കൃതവ്യാകരണത്തിനു]] ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി [[കേരളപാണിനീയം]] എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ട്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ [[കേരളപാണിനി]] എന്നും [[അഭിനവപാണിനി]] എന്നും വിശേഷിപ്പിച്ചുപോരുന്നു.
 
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്