"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Survival of the fittest}}
{{mergeto|പ്രകൃതിനിർദ്ധാരണപ്രക്രിയ}}
പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണം എന്ന നിലയിൽ ഡാർവിൻ മുന്നോട്ടുവച്ച ആശയമാണ് പ്രകൃതി നിർധാരണം.അനുകൂലമായവയുടെ തിരഞ്ഞെടുക്കലിനെയും അനുകൂല ക്ഷമത കുറഞ്ഞവയുടെ തിരസ്കരണത്തെയുമാണ് ഡാർവിൻ ഈ പദപ്രയോഗത്തിലൂടെ വിശദീകരിച്ചത്. ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതി]]യോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു([http://en.wikipedia.org/wiki/Survival_of_the_fittest survival of the fittest]). ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി കൈമാറ്റം ചെയ്ത് പുതിയ [[Species|ജീവിവർഗ്ഗങ്ങൾ]] രൂപപ്പെടുന്നു. ഇത്തരത്തിലുള്ള ശാസ്ത്രീയപരിണാമവിശകലനം ആദ്യമായി നടത്തിയത് [[ചാൾസ് ഡാർവിൻ]] ആണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതിനിർദ്ധാരണസിദ്ധാന്തം അഥവാ [http://en.wikipedia.org/wiki/Darwinism ഡാർവിനിസം][2] എന്നറിയപ്പെടുന്നു.കൂടിയതോ കുറഞ്ഞതോ ആയ ശരീര വലിപ്പം പ്രതികൂല പാരിസ്ഥിതിക ഘടകങ്ങളെ അതിജീവിക്കാനുള്ള കഴിവ്, രോഗങ്ങളെയും ശത്രുക്കളെയും പ്രതിരോധിക്കാനുള്ള ശേഷി എന്നിങ്ങനെ,അതിജീവനത്തോട് അനുകുല്യം കാണിക്കുന്ന എല്ലാ സ്വഭാവ സവിശേഷതകളെയും ഡാർവിൻ പ്രകൃതി നിർധാരണമെന്ന് വിളിച്ചു. പാരിസ്ഥിതിക,ശാരീരിക കാര്യക്ഷമതയെയും ഈർജ്ജത്തെയും മിതമായി ചിലവിടുന്ന എന്തിനെയും പ്രകൃതി നിർധാരണം അനുകൂലിക്കും അങ്ങനെ നിർധാരണ ആനുകൂല്യം കാണിക്കുന്ന ഏതൊരു ജീവിയും അടുത്ത തലമുറയിലേക്കുള്ള ജീൻസഞ്ചയത്തിലേക്ക് ജനിതക രൂപങ്ങൾ സംഭാവന ചെയ്യും.അത് ജീവ സമൃദ്ധിയുടെ ആനുകുല്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കും.ജീവികളുടെ പ്രകട രൂപങ്ങൾ തമ്മിൽ ജനിതക വ്യത്യാസങ്ങളുണ്ടായാൽ മാത്രമേ നിർധാരണം വഴി പരിണാമം സംഭവിക്കുകയൊള്ളൂ.ജനിതക വ്യത്യാസം പ്രകടിപ്പിക്കുന്ന പ്രകടരൂപങ്ങളുള്ള ജീവികൾക്ക് മികച്ച പ്രജനനക്ഷമതയുണ്ടായാൽ മാത്രമേ പുതിയ ജീനുകൾ അടുത്ത തലമുറയിലേക്ക് പകർന്നു നൽകപ്പെടുകയൊള്ളൂ.
 
== പ്രധാനതത്വങ്ങൾ ==
"https://ml.wikipedia.org/wiki/പ്രകൃതി_നിർദ്ധാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്