"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +/-
വരി 51:
 
തന്ത്രി കുടുംബത്തെ പ്രതിനിധീകരിച്ച് കണ്ഠരര് രാജീവരര്, വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്<ref name="തന്ത്രി1">{{cite news |title=കോടതി വിധി അംഗീകരിക്കുന്നു, പക്ഷേ നിരാശാജനകം- തന്ത്രി കണ്ഠരര് രാജീവര് |url=https://www.mathrubhumi.com/news/kerala/sabarimala-women-entry-priest-kandararu-rajeevararu--1.3179238 |accessdate=4 ജനുവരി 2019 |publisher=മാതൃഭൂമി |date=28 സെപ്റ്റംബർ 2018}}</ref><ref name="തന്ത്രി2">{{cite news |title=സുപ്രീംകോടതി വിധി നിരാശജനകം -തന്ത്രി കുടുംബം |url=https://www.madhyamam.com/kerala/sabarimala-women-entry-hindu-organisation-appeal-petition-kerala-news/561425 |accessdate=4 ജനുവരി 2019 |publisher=മാധ്യമം |date=28 സെപ്റ്റംബർ 2018}}</ref>.
[[കേരള പുലയർ മഹാസഭ|കേരള പുലയർ മഹാസഭയുടെ]] അദ്ധ്യക്ഷൻ [[പുന്നല ശ്രീകുമാർ]] [[ആലുവ|ആലുവയിൽ]] നടത്തിയ പ്രസംഗത്തിൽ വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോട് ചേർത്ത് കാണേണ്ട വിധിയാണ് സുപ്രീംകോടതി നടത്തിയത് എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. [[എൻ.എസ്.എസ്.]] ആദ്യം മുതൽക്കേ തന്നെ വിധിയേയും വിധി പാലിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനേയും വിമർശിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് [[രാഹുൽ ഗാന്ധി]] അഭിപ്രായപ്പെട്ടിരുന്നു<ref name="രാഗാ">{{cite news |title=ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണം: കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി |url=https://www.manoramaonline.com/news/latest-news/2018/10/30/rahul-gandhi-support-sabarimala-women-entry.html |accessdate=7 ജനുവരി 2019 |publisher=മലയാള മനോരമ |date=30 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20181030215602/https://www.manoramaonline.com/news/latest-news/2018/10/30/rahul-gandhi-support-sabarimala-women-entry.html |archivedate=30 ഒക്ടോബർ 2018}}</ref>. കോൺഗ്രസ് എം.എൽ.എ. ആയ [[വി.ടി. ബൽറാം]] സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും, ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ 'രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്' എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു<ref name="ബലറാം">{{cite news |title=ഓർക്കുക, രാഹുൽ ഗാന്ധിയാണ്, അല്ലാതെ രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്; ശബരിമല വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് വി.ടി ബൽറാം |url=https://www.doolnews.com/vt-belram-against-congress-in-sabarimala-issue-243.html |accessdate=7 ജനുവരി 2019 |publisher=ഡൂൾന്യൂസ് |date=26 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20190107010542/https://www.doolnews.com/vt-belram-against-congress-in-sabarimala-issue-243.html |archivedate=7 ജനുവരി 2019}}</ref>. ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ. സജീവ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും, വിധി അയ്യപ്പന്റെ നിർദേശമായാണ് കാണുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു<ref name="സജീവ്">{{cite news |title=ശബരിമല; പന്തളം കൊട്ടാരത്തെ തള്ളി മലയരയ വിഭാഗം രംഗത്ത് |url=https://www.mediaonetv.in/kerala/2018/10/24/sabarimala-malayarayan |accessdate=7 ജനുവരി 2019 |publisher=മീഡിയവൺ |date=24 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20190107155951/https://www.mediaonetv.in/kerala/2018/10/24/sabarimala-malayarayan |archivedate=7 ജനുവരി 2019}}</ref>. വിധിയെ സംബന്ധിച്ച ടെലിവിഷൻ ചാനൽ ചർച്ചയിൽ [[താഴമൺ മഠം]], [[മലയരയൻ|മലയരയരുടെ]] കൈയിൽ നിന്ന് പിടിച്ചെടുത്തതാണ് ക്ഷേത്രം എന്ന് സജീവ് ആരോപിച്ചിരുന്നു<ref name="സജീവ്2">{{cite news |title="ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണ്, ഞങ്ങളുടെ പൂർവ്വികരെ ഓടിച്ചതാണ് |url=https://www.mathrubhumi.com/social/social-issues/history-of-sabarimala-and-malayaraya-people-pk-sajiv-speaks-1.3243463 |accessdate=7 ജനുവരി 2019 |publisher=മാതൃഭൂമി |date=22 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20181022155817/https://www.mathrubhumi.com/social/social-issues/history-of-sabarimala-and-malayaraya-people-pk-sajiv-speaks-1.3243463 |archivedate=24 ഒക്ടോബർ 2018}}</ref>.
 
സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയവരിൽ ഒരാളായ പ്രേരണാ കുമാരി വിധിയെ തള്ളിക്കളയുകയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് ഹർജി നൽകിയതെന്ന് ആർ.എസ്.എസ്. മുഖപത്രമായ [[ഓർഗനൈസർ|ഓർഗനൈസറിലെ]] ലേഖനത്തിലൂടെ അവകാശപ്പെടുകയും ചെയ്തു<ref name="orgPrerna">{{cite web |author1=Adv Prerna Kumari |title=A Sabarimala Petitioner Explains How She Misunderstood the Issue |url=http://www.organiser.org/Encyc/2018/10/16/A-Sabarimala-Petitioner-Explains-How-She-Misunderstood-the-Issue.html |publisher=ഓർഗനൈസർ |accessdate=4 ജനുവരി 2019 |archiveurl=https://web.archive.org/web/20181016143746/http://www.organiser.org/Encyc/2018/10/16/A-Sabarimala-Petitioner-Explains-How-She-Misunderstood-the-Issue.html |archivedate=16 ഒക്ടോബർ 2018 |language=ഇംഗ്ലീഷ് |date=16 ഒക്ടോബർ 2018}}</ref>. [[ബി.ജെ.പി.]] ജനറൽ സെക്രട്ടറി ആയ [[കെ. സുരേന്ദ്രൻ]] സുപ്രീം കോടതി വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്ത് [[ഫേസ്‌ബുക്ക്|ഫേസ്‌ബുക്കിൽ]] പോസ്റ്റിട്ടിരുന്നു. ''അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി ആണെന്നാൽ സ്ത്രീവിരോധി ആണെന്ന് അർത്ഥമില്ല'' എന്നായിരുന്നു സുരേന്ദ്രൻ സമർത്ഥിച്ചത്, എന്നാൽ പിന്നീട് അദ്ദേഹം അത് നീക്കം ചെയ്ത് ''വിധിയെ പിന്തുണയ്ക്കുന്ന [[സി.പി.ഐ.(എം)]] ചാമ്പലാകും'' എന്ന് പോസ്റ്റിട്ടത് വിമർശനത്തിനും വിവിധ ട്രോളുകൾക്കും കാരണമായിരുന്നു<ref name="സുരേ1">{{cite news |title=പണ്ടത്തെ പോസ്റ്റ് മുക്കി; സിപിഎം ചാമ്പലാകുമെന്ന് പുതിയ പോസ്റ്റ്, ട്രോൾ |url=https://www.manoramanews.com/news/kerala/2018/10/04/k-surendran-new-fb-post.html|accessdate=4 ജനുവരി 2019 |publisher=മനോരമ ന്യൂസ് |date=4 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20181004201248/https://www.manoramanews.com/news/kerala/2018/10/04/k-surendran-new-fb-post.html |archivedate=4 ഒക്ടോബർ 2018}}</ref><ref name="സുരേ2">{{cite news |title=ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന കെ. സുരേന്ദ്രൻറെ എഫ്ബി പോസ്റ്റ് അപ്രത്യക്ഷം |url=https://www.asianetnews.com/news/k-surendran-deleted-fb-post-which-supporting-women-entry-in-sabarimala-pg2yye |accessdate=4 ജനുവരി 2019 |publisher=ഏഷ്യാനെറ്റ് ന്യൂസ് |date=4 ഒക്ടോബർ 2018 |archiveurl=https://web.archive.org/web/20190103080103/https://www.asianetnews.com/news/k-surendran-deleted-fb-post-which-supporting-women-entry-in-sabarimala-pg2yye |archivedate=3 ജനുവരി 2019}}</ref>. കേരളത്തിൽ സ്ത്രീ പ്രവേശന വിരുദ്ധ പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ബി.ജെ.പി. എം.പി. സുബ്രഹ്മണിയൻ സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്നഭിപ്രായപ്പെട്ടിരുന്നു<ref name="സുസു">{{cite news |title=പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും ശബരിമലയിൽ സ്ത്രീകളെ കയറ്റണം! ബിജെപിയുടെ തലയ്ക്കടിച്ച് നേതാവ് |url=https://malayalam.oneindia.com/news/india/subrahmanyan-swami-supports-sabarimala-women-entry-211315.html |accessdate=4 ജനുവരി 2019 |publisher=വൺ ഇൻഡ്യ മലയാളം |date=6 ഒക്ടോബർ 2018}}</ref>. എന്നാൽ ഇതേ സമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിൽ നിന്ന സർക്കാരിനെതിരെ ഉള്ള പ്രക്ഷോഭമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടുകയോ രസീതെടുത്ത് വഴിപാട് ചെയ്യുകയോ ചെയ്യരുതെന്ന് [[കെ.പി. ശശികല]] ആഹ്വാനം ചെയ്തിരുന്നു<ref name="കാണിക്ക">{{cite news |title=ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്, വഴിപാട് രശീത് എടുക്കരുത്, സർക്കാരിനെ പൂട്ടാൻ 'ശശികല ഫോർമുല' |url=https://malayalam.oneindia.com/news/kerala/kp-sasikala-about-sabarimala-issue-211426.html |accessdate=4 ജനുവരി 2019 |publisher=വൺഇൻഡ്യ മലയാളം |date=8 ഒക്ടോബർ 2018}}</ref>. യുവതീപ്രവേശം സംബന്ധിച്ച് പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] നടത്തിയ പ്രതികരണത്തിൽ, ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും എന്ന് അഭിപ്രായപ്പെട്ടിരുന്നു<ref>{{cite news |title=ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടത്, ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം: നരേന്ദ്ര മോദി |url=https://www.doolnews.com/sabarimala-matter-about-tradition-says-narendra-modi-985.html |accessdate=7 ജനുവരി 2019 |publisher=ഡൂൾന്യൂസ് |date=1 ജനുവരി 2019 |archiveurl=https://web.archive.org/web/20190107011234/https://www.doolnews.com/sabarimala-matter-about-tradition-says-narendra-modi-985.html |archivedate=7 ജനുവരി 2019}}</ref>.