"അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 2402:8100:391C:484E:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Renith81 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 27:
1931 ൽ തമിഴ് നാട്ടിലെ രാമേശ്വരത്ത് നിരക്ഷരൻ ആയ ഒരു സാധാരണ ബോട്ട് ഉടമയുടെ മകനായി ജനിച്ചു. രാമേശ്വരത്തിലെ ചെറിയ മസ്ജിദിലെ ഇമാം ആയിരുന്നു അച്ഛൻ.ഇതിൽ ആദ്ദേഹം വ്യക്തി തലത്തിലും ഔദ്യോദിക തലത്തിലും അനുഭവിച്ച തിരിച്ചടികളും അവയെ എല്ലാം വിജയകരമായി തരണം ചെയ്തതിനെ കുറിച്ചും പ്രതിപാദിക്കുന്നു. ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം നടന്ന പല പ്രഗത്ഭരെയും , ഇന്ന് ഇന്ത്യയിൽ വളരെ പ്രശസ്തമായ "അഗ്നി", "പൃഥ്വി", "ത്രിശൂൽ", "നാഗ്" എന്നീ മിസൈലുകളുടെ ഉത്ഭവത്തെ കുറിച്ചും അത് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു മിസൈൽ ശാക്തിക രാജ്യം ആയി ഇന്ത്യ മാറിയതിനെ കുറിച്ചും വിശദീകരിക്കുന്നു.
പുസ്തകം ആരംഭിക്കുന്നത് കലാമിന്റെ ജീവിതത്തിന്റെ ബാല്യ കാലത്തെ വിശദീകരിച്ചു കൊണ്ടാണ് . തുടക്കത്തിൽ അദ്ദേഹം തന്റെ കുടുംബത്തെ പരിചയപ്പെടുത്തുകയും തന്റെ ജന്മസ്ഥലമായ രാമേശ്വരം പരിചയപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ബാല്യത്തിൽ അദ്ദേഹം തന്റെ പിതാവായ ജൈനുലബ്ദീന്റെ വലിയ ആരാധകനായിരുന്നു.അയിഷാമ്മ എന്നായിരുന്നു അമ്മയുടെ പേര്. രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആയിരുന്ന പക്ഷി ലക്ഷ്മണ
1950-ൽ ബിരുദാനന്തര ബിരുദ പഠനത്തിനായി സെന്റ് ജോസഫ് കോളേജ്, ട്രിച്ചിയിൽ ചേർന്നു.അതിനു ശേഷം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) അദ്ദേഹം അപേക്ഷിച്ചു.എംഐടി കോഴ്സിനായി അത്രയും പണം ചെലവഴിക്കാൻ അദ്ദേഹത്തിനോ, കുടുംബത്തിനോ കഴിയുമായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ സഹോദരി സുഹറ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അദ്ദേഹത്തിനൊപ്പം നിന്നു. എയ്റോനോട്ടിക്കൽ എൻജിനീയറിംഗിലെ ഒരു പ്രത്യേക ശാഖയിൽ പഠനം നടത്തുക എന്ന വ്യക്തമായ ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു.അദ്ദേഹം പലതരം ആളുകളുമായി ആശയവിനിമയം നടത്താൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു.എം.ഐ.ടി.യിലെ അദ്ധ്യാപകരായ പ്രൊഫ. സ്പെന്ദർ, പ്രൊഫ. കൽ പാണ്ഡാലായ്, പ്രൊഫ. നാരൻസിങ്ങലു റാവു എന്നിവർ അദ്ദേഹത്തിന്റെ ചിന്തകൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതായി അദ്ദേഹം ഓർക്കുന്നു.അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ എം.ഐ.ടി യിലെ അവസാന വര്ഷം പരിവർത്തനത്തിനായുള്ള ഒരു വർഷമായി അദ്ദേഹം കണക്കാക്കുന്നു.എം.ഐ.ടിയിൽ നിന്ന്, ബാംഗ്ലൂരിൽ ഒരു പരിശീലകനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) യിൽ ചേർന്നു.അവിടെ എൻജിനീയറിങ്ങ് പുനരുദ്ധാരണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.റേഡിയൽ എൻജിൻ കം ഡ്രം ഓപ്പറേഷനിൽ അവിടെ നിന്ന് അദ്ദേഹത്തിന് പരിശീലനം സിദ്ധിച്ചു.എന്നാൽ ഫിസിക്കൽ ഫിറ്റ്നസ് നിലവാരത്തിൽ വിജയിക്കാത്തത് കാരണം അദ്ദേഹം എയർ ഫോഴ്സിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ഡിടിപി, പിസി (എയർ) എന്നിവിടങ്ങളിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റായി 250 രൂപമാസ ശമ്പളത്തിൽ നിയമിതനായി.
|