"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Updated info
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 21:
[[മുഖ്യധാരാക്രൈസ്തവർ|മുഖ്യധാരാക്രൈസ്തവരിൽ]] നിന്നു വ്യത്യസ്തമായി [[ക്രിസ്തീയസഭാപുനരുദ്ധാരണവാദം|പുനരുദ്ധാരണവിശ്വാസികളും]],<ref>{{cite journal| author=Stark et al.| last2=Iannaccone| year=1997| first2=Laurence| title=Why Jehovah's Witnesses Grow So Rapidly: A Theoretical Application| journal=Journal of Contemporary Religion| volume=12| issue=2| pages=133–157| doi=10.1080/13537909708580796}}</ref> [[സഹസ്രാബ്ദവാദം|സഹസ്രാബ്ദവാഴ്ച്ചക്കാരും]],<ref>"Mankind’s Millennium Under God’s Kingdom—Why Literally So", The Watchtower–April 15, 1967</ref> [[അത്രിത്വം|അത്രിത്വവിശ്വാസങ്ങൾ]] പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര [[ക്രിസ്തുമതം|ക്രിസ്തീയ]]<ref>{{Cite web| url = http://www.religioustolerance.org/chr_defn.htm|title=Religious Tolerance.org}} {{Cite web | url = http://www.beliefnet.com/Faiths/Christianity/index.aspx|title=BeliefNet}} {{Cite web |url = http://www.adherents.com/Religions_By_Adherents.html#Christianity|title=Adherents.com}} {{Cite web|url=http://religions.pewforum.org/reports|title= Statistics on Religion}}</ref> മതവിഭാഗമാണ്<ref>{{Cite web|url= http://www.bbc.co.uk/religion/religions/witnesses/ataglance/glance.shtml|title= Religion & Ethics Jehovah's Witnesses}} {{Cite web|url=http://www.worldalmanacforkids.com/WAKI-ViewArticle.aspx?pin=w-rlg00700&article_id=512&chapter_id=11&chapter_title=Religion&article_title=Adherents_of_All_Religions|title= Major Christian Denominations}} {{Cite web|url=http://www.thefreedictionary.com/Jehovah's+Witness|title= The American Heritage Dictionary}}</ref> '''യഹോവയുടെ സാക്ഷികൾ''' ([[ഇംഗ്ലീഷ്]]:'''Jehovah's Witnesses''').<ref>[http://www.thefreedictionary.com/Jehovah's+Witness The American Heritage® Dictionary]</ref> ഈ [[മതം]] എണ്പത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ [[സുവിശേഷപ്രവർത്തനം|സുവിശേഷപ്രവർത്തനത്തിൽ]] ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും രണ്ട് കോടിയിൽ അധികം വാർഷിക [[ക്രിസ്തുവിന്റെ സ്മാരകാചരണം|സ്മാരക]] ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ഏതാണ്ട് 240 ദേശങ്ങളിൽ അവരുടെ പ്രവർത്തനം നടത്തപ്പെടുന്നു.<ref>[https://www.jw.org/en/publications/books/2018-service-year-report/]</ref> ഈ [[ലോകം|ലോക]] വ്യവസ്ഥിതിയെ [[അർമ്മഗദോൻ|അർമ്മഗദോനിലൂടെ]] ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ [[ദൈവരാജ്യം]] സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.<ref name="Britannica Concise Encyclopedia">{{Cite book|title=Britannica Concise Encyclopedia|publisher= Encyclopedia Britannica, Inc.|year=2007|chapter=Jehovah's Witness|isbn=978-1-59339-293-2}}</ref>
 
[[ചാൾസ് ടെയ്സ് റസ്സൽ|സി.ടി. റസ്സൽ]] എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ''[[ബൈബിൾ വിദ്യാർത്ഥികൾ]]'' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ [[ഏശയ്യായുടെ പുസ്തകം|യെശയ്യാവ്]] 43:10-12{{fn|(൨)}} ആധാരമാക്കി ''യഹോവയുടെ സാക്ഷികൾ'' എന്ന നാമം സ്വീകരിച്ചത്. ''[[വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി]]'' എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം [[ബൈബിൾ|ബൈബിളിൽ]] മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള [[യഹോവയുടെ സാക്ഷികളുടെ ഭരണസംഘം|ഭരണസംഘമാണ്]] ഇവരുടെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനും]], പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്{{തെളിവ്}}. <ref>https://www.jw.org/en/jehovahs-witnesses/faq/governing-body/</ref>
 
യഹോവയുടെ സാക്ഷികൾ [[പിതാവായ ദൈവം|പിതാവായ]] ദൈവത്തിന്റെ [[യഹോവ]]<ref>"നീയോ യഹോവേ,ഞങ്ങളുടെ പിതാവാകുന്നു" യെശയാവ്:63:16.ബി സത്യവേദപുസ്തകം,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ</ref> എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു{{തെളിവ്}}.<ref>https://www.jw.org/en/jehovahs-witnesses/faq/jehovah-witness-beliefs/</ref> [[യേശു|യേശുവിനെ]] ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, [[സൈനിക സേവനം|സൈനിക സേവനത്തിൽ]] ഏർപ്പെടാത്തതിനും, [[രക്തം]] സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു{{തെളിവ്}}. [[വീക്ഷാഗോപുരം]], [[ഉണരുക!]] എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. വിശ്വാസികൾ [[ത്രിത്വം|ത്രിത്വവും]], [[നരകം|തീ നരകവും]], [[ആത്മാവ്|ആത്മാവിന്റെ]] അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. [[ക്രിസ്തുമസ്]], [[ഈസ്റ്റർ]], [[ജന്മദിനം]] എന്നിവയ്ക്ക് [[പുറജാതീയം|പുറജാതീയ]] ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.<ref>{{cite book | last = Holden | first = Andrew | title = Jehovah's Witnesses: Portrait of a Contemporary Religious Movement | publisher = Routledge | year = 2002 | page = 64 | isbn = 0415266092}}</ref> ഈ ലോക ജനത [[ധാർമ്മികത|ധാർമ്മിക]] നിലവാരമില്ലാത്തവരാണെന്നും, [[സാത്താൻ|സാത്താന്റെ]] സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു{{തെളിവ്}}.<ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
 
[[സ്നാനം|സ്നാനപ്പെട്ടതിനു]] ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ [[അച്ചടക്കം|അച്ചടക്ക]] നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു{{തെളിവ്}}. <ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
 
[[രാഷ്ട്രതന്ത്രം|രാഷ്ട്രീയമായി]] നിഷ്പക്ഷരായിരിക്കാനും, [[ദേശീയപതാക|ദേശീയപതാകയെ]] വന്ദിക്കാതിരിക്കാനും, [[ദേശീയഗാനം]] പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്{{തെളിവ്}}.<ref>https://www.jw.org/en/news/legal/</ref> തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് [[മൗലികാവകാശം|പൗരാവകാശ]] മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്{{തെളിവ്}}.<ref>https://www.jw.org/en/news/legal/</ref>
{{യഹോവയുടെ സാക്ഷികൾ}}
 
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്