"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (നിർദ്ദേശാങ്കങ്ങൾ തിരുത്തി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
<!-- End Infobox template table -->
 
[[തെക്കേ അമേരിക്ക|തെക്കെ അമേരിക്കൻ]] ഭൂഖണ്ഡത്തിലെ നദിയാണ്‌ '''ആമസോൺ'''. ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്. ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.
 
ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നൈൽ നദി|നൈൽ നദിക്ക്]] ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
 
== നീർത്തടവ്യവസ്ഥ ==
ലോകത്തിലെ ഏറ്റവും വലിയ നീർത്തടവ്യ്വസ്ഥയുള്ളെനീർത്തടവ്യവസ്ഥയുള്ളെ ആമസോൺ നീർത്തടവ്യവസ്ഥ തെക്കെ അമേരിക്കയുടെ ഭൂവിസ്തൃതിയുടെ 40 ശതമാനം വ്യാപിച്ച് കിടക്കുന്നു, ഏകദേശം 6,915,000 ചതുരശ്ര കി.മീ (2,670,000 ച.മൈൽ) വരും ഇത്. ഉത്തര അക്ഷാംശം 5 ഡിഗ്രി മുതൽ ദക്ഷിണ അക്ഷാംശം 20 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിൽ ജലം വന്നു ചേരുന്നു. ഇതിൽ ഏറ്റവും ദൂരമുള്ള ജലസ്രോതസ്സുകൾ അന്തർ-ആൻഡിയൻ ഫലകങ്ങളിൽ വരെ കാണപ്പെടുന്നു, ഈ ഭാഗം പസഫിക്ക് സമുദ്രത്തിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ മാത്രമാണ്‌ സ്ഥിതി ചെയ്യുന്നത്.
 
ആമസോണും അതിന്റെ പോഷക ശാഖകളെയും ഉൾക്കൊള്ളുന്ന ഭൂവിസ്തൃതിയുടെ അളവിൽ ഒരു വർഷത്തിനിടയ്ക്ക് മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. വേനൽക്കാലത്ത് 110,000 ച.കി.മീ (42,000 ച.മൈൽ) ആണെങ്കിൽ നിറഞ്ഞൊരുകുന്ന സമയം ഇത് 350,000 ച.കി.മീ (135, 000 ച.മൈൽ) വരെ ഉയരുന്നു. ഇതേപ്രകാരം വേനൽകാലം 11 കി.മീ (7 മൈൽ) വീതി കാണപ്പെടുമ്പോൾ വർഷകാലം നിറഞ്ഞൊഴുകുമ്പോൾ 45 കി.മീ (28 മൈൽ) വരെയായി വീതി ഉയരുകയും ചെയ്യുന്നു.
ആമസോണിന്റെ ആദ്യ ഘട്ടത്തിൽ പെറുവിലും ഇക്വഡോറിലുമായി ഏതാനും പ്രധാനപ്പെട്ട നദീവ്യവസ്ഥകളുണ്ട്, ഇതിൽ ചിലത് മറണോണിലേക്കും മറ്റുള്ളവ നേരിട്ട് ആമസോണിലേക്കും ഒഴുകുന്നു, ഇവ മൊറോണ, പാസ്താസ, നുകുറായ്, ഉറിതുയാകു, ചാമ്പിറ, ടൈഗർ, നാനായ്, നാപോ, ഹ്വല്ലഗ, ഉകയാലി എന്നിവയാണ്‌. വർഷങ്ങളായി ആമസോണിന്റെ ഉൽഭവമായി കാണപ്പെട്ടിരുന്ന മറണോണ ഉൽഭവിക്കുന്നത് മധ്യ പെറുവിലെ ലോറികോഷ തടാകത്തിന്‌ മുകൾഭാഗത്തുള്ള നെവേദോ ഡി യറുപ എന്നറിയപ്പെടുന്ന ഹിമപാളികളിൽ നിന്നാണ്‌. വെള്ളച്ചാട്ടങ്ങളിലൂടെയും നേർത്ത പാതകളിലൂടെയുമായി പോംഗോകൾ എന്ന് വിളിക്കുന്ന കൊടും വനങ്ങളിലൂടെ പെറുവിന്റെ പശ്ചിമ-മധ്യ ഭാഗത്ത് നിന്ന് ഏറ്റവും വടക്ക് ഭാഗം വരെ ഇത് ഒഴുകുന്നു, ശേഷം നോട്ട പട്ടണത്തിന്‌ തൊട്ട് മുൻപായി ഉകയാലി നദിയുമായി കൂടിച്ചേർന്ന് ആമസോൺ നദി രൂപം കൊള്ളുന്നു.
 
1996, 2001, 2007 വർഷങ്ങളിലായി സ്ഥിരീകരിച്ച ആമസോണിന്റെ ഏറ്റവും ദൂരെയുള്ള ഉൽഭവസ്ഥാനം പെറുവിന്റെ ഭാഗമായ ആൻഡിയൻ പർവ്വതനിരകളിലെ 5,597 മീറ്റർ (18,363 അടി) ഉയരമുള്ള [[മിസ്മി|നെവോദോ മിസ്മി]] എന്ന മഞ്ഞുമൂടിയ കൊടുമുടിയിലെ ഹിമപാളികളിൽ നിന്നാണ്‌, ഇത് ഏതാണ്ട് ടിടികാക തടാകത്തിന്‌ 160 കി.മീ (100 മൈൽ) പടിഞ്ഞാറും ലിമ നഗരത്തിന്‌ 700 കി.മീ (430 മൈൽ) തെക്ക് കിഴക്കുമാണ്‌. നെവോദോ മിസ്മിയിൽ നിന്നുള്ള വെള്ളം ക്യൂബ്രദാസ് കാർഹുവാസന്തയിലേക്കും അപ്പാഷേതയിലേക്കും ഒഴുകുന്നു (ഈ ഭാഗമാണ്‌ ഭൂരിഭാഗം ഭൗമശാസ്ത്രഞ്ജരും ആമാസോണിന്റെ ആരംഭമായി കണക്കാക്കുന്നതെങ്കിലും ബ്രസീലിൽ ഈ നദി സോളിമോസ് ദാസ് അഗ്വാസ് എന്നാണറിയപ്പെടുന്നത്). ഇവിടെനിന്ന് റിയോ നീഗ്രോയിൽ നിന്നുള്ള ഇരുണ്ട നിറത്തിലുള്ള വെള്ളവും റിയോ സോളിമോസിൽ നിന്നുള്ള മണൽ നിറത്തിലുള്ള വെള്ളവും ഒരുമിച്ച് , 6 കി.മീ ൽ കൂടുതൽ ദൂരം ഈ രണ്ട് ജലവും പരസ്പരം കലരാതെ വശങ്ങളിലായി ഒഴുകുന്നു.
 
റിയോ അപൂരിമാക്ന്റെയും ഉകയാലിന്റെയും ഒരുമിച്ചൊഴുകലിന്‌ ശേഷം ഇത് ആൻഡിയൻ മേഖലയെ പിന്നിട്ട് വെള്ളപ്പൊക്ക സമതലത്തിലെത്തുകയും ചെയ്യുന്നു. ഇവിടം മുതൽ ഏതാണ്ട് 1,600 കി.മീറ്ററോളം (990 മൈൽ) വനത്തിലുള്ള വിസ്താരമുള്ള തീരങ്ങളാണ്‌, തീരങ്ങൾ വെള്ളം താഴ്ന്നനിലയിലായിരിക്കും ഇത് നിറഞ്ഞൊഴുകുമ്പോൾ വെള്ള കയറുന്നു. താഴ്ന്ന തീരങ്ങളിൽ അപൂർവ്വമായി മാത്രമാണ്‌ കുന്നുകൾ കാണപ്പെടുന്നത്. ശേഷം ഇത് വലിയ ആമസോൺ മഴക്കാടുകളിലേക്ക് പ്രവെശിക്കുന്നു.
51,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2950531" എന്ന താളിൽനിന്ന് ശേഖരിച്ചത്