"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(  സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള)
}}
{{about|ഇത് സാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
മലയാള സാഹിത്യ വിമർശന പ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശക പ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള'''. [[കവി]], ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാ ഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠ തീർത്ഥപാദരാണ്]] സാഹിത്യ പഞ്ചാനനൻ എന്ന വിശേഷണം നൽകിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർഥമാണ് ഇതിനുള്ളത്. കവിയും നാടക കൃത്തുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
==ജീവിത രേഖ==
1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9)നു [[അമ്പലപ്പുഴ]] ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും [[ആലപ്പുഴ]] [[പറവൂർ]] പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള''' ജനിച്ചത്.
 
[[അമ്പലപ്പുഴ]] ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. [[ഏ.ആർ. രാജരാജവർമ്മ]], [[മുൻഷി രാമക്കുറുപ്പ്]] തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം.
 
 
 
46,325

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2950078" എന്ന താളിൽനിന്ന് ശേഖരിച്ചത്