"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (Bio-stub)
== ജനനവും ബാല്യവും ==
 
1902 സെപ്റ്റംബർ 22ന്‌ [[ഇറാൻ|ഇറാനിലെ]] മർക്കസി പ്രവിശ്യയിലെ ഖുമൈൻ പട്ടണത്തിലാണ് ഇമാം റൂഹുല്ലാഹ് ഖുമൈനി ജനിച്ചത്. 5 മാസം പ്രായമായിരിക്കേ പിതാവ് കൊല്ലപ്പട്ടു. ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ മാതാവ് ഹാജിയ ആഗാ ഘാനെം ഏറെ സഹനതകൾ സഹിച്ചാണ് വളർത്തിയത്. മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുളള ഒരു കുടുംബമായിരുന്നു ഇമാമിൻ്റേത്.
 
കുടുംബപരമായ വേരുകൾ [[ഇന്ത്യ|ഇന്ത്യയിലെ]] [[ഉത്തർ പ്രദേശ്]] സം‌സ്ഥാനത്തേക്ക് നീളുന്നു. പഴയ പേർഷ്യയിലെ നൈസാബൂരിൽ നിന്നും ഇന്ത്യയിലേക്ക് വന്നതാണ് അദ്ദേഹത്തിൻ്റെ പൂർവ്വീകർ. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ്റെ ആരംഭത്തോടെ സ്വദേശത്തേക്ക് മടങ്ങി. 'ഹിന്ദികൾ' എന്നായിരുന്നു ആ കുടുംബം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പൈതൃകത്തോടുളള ബഹുമാനാർത്ഥം ഇമാം തൻ്റെ അനേകം ഗസലുകളിൽ തൂവൽ നാമമായി 'ഹിന്ദി' എന്ന് ചേർക്കുമായിരുന്നു...
 
വളരെ ചെറുപ്പത്തിൽ തന്നെ ഷിയാ സെമിനാരി ([[ഹൗസ]])യിൽ ചേർന്ന ഖുമൈനി ആറാം വയസിൽ തന്നെ [[ഖുർആൻ]] പഠനമാരംഭിച്ചു. [[അറബി]] - [[പേർഷ്യൻ]] ഭാഷകളിൽ ഗാഡമായ പാണ്ഡിത്യം നേടിയ അദ്ദേഹം തൻ്റെ രാഷ്ട്രീയ മത കാഴ്ചപ്പാടുകൾ ഹൗസയിൽ നിന്നും തന്നെ രൂപപ്പെടുത്തിയിരുന്നു..
 
[[അറാക്ക്]] പട്ടണത്തിലെ പ്രസിദ്ധനായ പണ്ഡിതവര്യൻ ആയത്തുല്ലാ അബ്ദുൽ കരീം ഹഈരിയുടെ ശിഷ്യത്വം സ്വീകരിച്ച ഖുമൈനി പണ്ഡിതന്മാരുടെ നഗരമായ ഖൂമ്മിലേക്ക് ഉപരിപഠനത്തിന് പോയി... ഇസ്ലാമിക ഷരീഅത്ത് നിയമത്തിലും ഫിഖ്ഹിലും (കർമ്മശാസ്ത്രം) അവഗാഹം നേടിയ അദ്ദേഹം തത്ത്വചിന്തയിലും പഠനം നടത്തി. അരിസ്റ്റോട്ടിലിൻ്റെയും പ്ലേറ്റോയുടെയും ഇബ്നുസീനയുടെയും ഇബ്നുൽ അറബിയുടെയുമൊക്കെ തത്ത്വചിന്തകൾ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നു...
 
വിദ്യാഭ്യാസനന്തരം [[ഷിയാ]] പുണ്യനഗരമായ ഖുമ്മിലെ ഒരു ഇസ്ലാമിക വിദ്യാലയത്തിൽ അധ്യാപകനായ അദ്ദേഹം
പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയതോടെ ഖുമൈനി ശാ ഭരണകൂടത്തിൻറെ കടുത്ത വിമർശകനായി മാറി.
 
92,304

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2944938" എന്ന താളിൽനിന്ന് ശേഖരിച്ചത്