പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Noble gas}}
{{periodic table (noble gases)}}
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് [[മൂലകം|മൂലകങ്ങളെയാണ്]] '''ഉൽകൃഷ്ടവാതകങ്ങൾ''' (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്. ഇവയെ '''അലസവാതകങ്ങൾ''' എന്നും '''വിശിഷ്ടവാതകങ്ങൾ''' എന്നും '''നിഷ്ക്രിയവാതകങ്ങൾ''' എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിലേർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ [[ഹീലിയം]], [[നിയോൺ]], [[ആർഗൺ|ആർഗോൺ]], [[ക്രിപ്റ്റൺ|ക്രിപ്റ്റോൺ]], [[സെനോൺ]], [[റഡോൺ]] എന്നിവയാണ് ഉൽകൃഷ്ടവാതകങ്ങൾ. ഇവയിൽ [[റഡോൺ]] [[റേഡിയോ ആക്റ്റീവതആക്ടിവിറ്റി|റേഡിയോ ആക്റ്റീവതയുള്ള]]യുള്ള മൂലകമാണ്. റാഡോൺ ഒഴികെയുള്ള നിഷ്ക്രിയവാതകങ്ങൾ അന്തരീക്ഷ വായുവിൽ ഉണ്ട്. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷവായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹീലിയം പ്രകൃതിവാതകത്തിൽ നിന്നും റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നും റാഡോൺ ലഭിക്കുന്നു.
 
പതിനെട്ടാം ഗ്രൂപ്പിലെ അടുത്ത മൂലകമായ, അതായത് ഏഴാമത്തെ മൂലകമായ [[അൺഅൺഒക്റ്റിയം]] (അറ്റോമിക സംഖ്യ 118) [[റിലേറ്റിവിസ്റ്റിൿ ഇഫക്റ്റ്]] മൂലം ഖരാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബറിൽ, [[ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ച്|ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ചിന്റെയും]] [[ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി|ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെയും]] സംയുക്താഭിമുഖ്യത്തിൽ, [[കാലിഫോർണിയം]] മൂലകത്തെ [[കാൽസിയം]] ആറ്റം കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് (bombard) [[അൺഅൺഒക്റ്റിയം]] ഉണ്ടാക്കിയെടുത്തത്.
 
==ചരിത്രം==
1785-ൽ [[ഹെൻ‌റി കാവൻഡിഷ്|ഹെൻട്രി കാവെൻഡിഷ്]], ശുദ്ധീകരിച്ച വായു കൂടുതൽ [[ഓക്സിജൻ|ഓക്സിജനുമായി]] ചേർത്ത് [[പൊട്ടാസ്യം ഹൈഡ്രോക്സൈഡ്]] ലായനിയുടെ മുകളിൽ ശേഖരിച്ചശേഷം അതിൽക്കൂടി ഒരു വൈദ്യുതി സ്ഫുലിംഗം കടത്തി വിടുകയും മിച്ചമുള്ള ഓക്സിജൻ രാസപ്രവർത്തനത്തിലൂടെ നീക്കം ചെയ്യുകയും ചെയ്തപ്പോൾ, അവശിഷ്ടവാതകത്തിന്റെ ഒരു ചെറുകുമിള കണ്ടെത്തുകയുണ്ടായി. അതെന്താണെന്ന് മനസ്സിലാക്കാൻ കാവെൻഡിഷിനു കഴിഞ്ഞില്ല. (വൈദ്യുത സ്ഫുലിംഗത്തിന്റെ സാന്നിധ്യത്തിൽ നൈട്രജന്റെ ഓക്സൈഡ് ഉണ്ടാവുകയും അത് [[പൊട്ടാസ്യം ഹൈഡ്രോക്സൈഡ്|പൊട്ടാസ്യം ഹൈഡ്രോക്സൈഡിൽ]] ലയിക്കുകയും ചെയ്തു).
 
ചൂടാക്കിയ [[ചെമ്പ്|ചെമ്പിന്റെ]] മുകളിൽ കൂടി ആവർത്തിച്ചു വായു കടത്തിവിട്ട് ഓക്സിജൻ നീക്കം ചെയ്തതിനുശേഷം ലഭിക്കുന്ന നൈട്രജൻ വാതകം, [[അമോണിയം നൈട്രേറ്റ്]], [[യൂറിയ]] തുടങ്ങിയ സംയുക്തങ്ങളിൽ നിന്നുണ്ടാക്കിയെടുത്ത നൈട്രജനേക്കാൾ 0.5 ശതമാനം സാന്ദ്രത കൂടിയതാണെന്ന് 1891-ൽ [[റാലേ]] കണ്ടെത്തി. വായുവിലെ നൈട്രജനിൽ ഭാരം കൂടിയ ഏതോ വാതകം ഉള്ളതുകൊണ്ടാകണം ഇതെന്ന് [[വില്യം റാംസേ]] അഭിപ്രായപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2944720" എന്ന താളിൽനിന്ന് ശേഖരിച്ചത്