"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 5:
 
= ജീവിതരേഖ =
അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മൻഹാട്ടണി]]<nowiki/>ലാണ്. മാതാപിതാക്കൾ എലിയട്ട് ബുള്ളോച്ച് റൂസ്‍വെൽറ്റും (1860–1894) അന്ന റെബേക്ക് ഹാളും (1863 -1892) ആയിരുന്നു. ചെറുപ്രായത്തിൽത്തന്നെ എലീനർ എന്ന പേരു വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. പിതാവ് വഴി അവർ പ്രസിഡന്റ് [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റി]]<nowiki/>ൻറെ (1858-1919) അനന്തരവൾ ആയിരുന്നു. അതുപോലെതന്നെ മാതാവു വഴി അവർ പ്രസിദ്ധ ടെന്നീസ് ചാമ്പ്യനായിരുന്ന [[വാലന്റൈൻ ഗിൽ ഹാൾ III]] (1867-1934), [[എഡ്വേർഡ് ലഡ്‍ലോ]] (1872-1932) എന്നിവരുടെയും അനന്തരവളായിരുന്നു. ചെറുപ്പത്തിൽ വളരെ ഗൌരവക്കാരിയായിരുന്ന എലീനറെ അമ്മ “ഗ്രാനി” എന്നാണു വിളിച്ചിരുന്നത്.
 
അന്ന എലീനർക്ക് രണ്ടു ഇളയ സഹോദരൻമാർകൂടിയുണ്ടായിരുന്നു. എലിയട്ട് ജൂനിയർ (1889–1893) “ഹാൾ” എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന  ഗ്രാസീ ഹാൾ റൂസ്‍വെൽറ്റ് എന്നിവരാണവർ (1891–1941). അതുപോലെതന്നെ എലീനർക്ക് ഒരു അർദ്ധസഹോദരൻകൂടിയുണ്ടായിരുന്നു. അവരുടെ പിതാവിന് കുടുംബത്തിലെ പരിചാരികയായിരുന്ന കാത്തി മാനുമായുള്ള ബന്ധത്തിൽ ജനിച്ച  എലിയട്ട് റൂസ്‍വെൽറ്റ് മാൻ (1891-1976). അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ധനികവും പ്രബലവുമായ ഒരു ഉന്നതകുടുംബത്തിലായിരുന്നു. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]<nowiki/>ലെ “സ്വെൽസ്” എന്ന പേരിലറിയപ്പെട്ടിരുന്ന ഉന്നതകുലജാതരുടെ കൂട്ടായ്മയുടെ ഭാഗവുമായിരുന്നു ഈ കുടുംബം.
 
 
 
1892 ൽ [[ഡിഫ്തീരിയ|ഡിഫ്ത്തീരിയ]] ബാധിച്ച് എലീനറുടെ മാതാവ് മരണപ്പെട്ടു. ഇതേ അസുഖം ബാധിച്ച് തൊട്ടടുത്ത മെയ് മാസത്തിൽ ഇളയ സഹോദരനായ എലിയട്ട് ജൂനിയറും മരണപ്പെട്ടു. മുഴുക്കുടിയനായ അവരുടെ പിതാവ് 1894 ആഗസ്റ്റ് 14 ന് ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽവച്ചു മദ്യപാനികൾക്ക് കുടി നിർത്തുന്ന വേളയിലനുഭവപ്പെടുന്ന [[മതിഭ്രമം]] കാരണം ജനാലവഴി എടുത്തുചാടുകയും ഇതേത്തുടർന്നുണ്ടായ പരിക്കുകളും ജ്വരസന്നിയും കാരണമായി  മരണമടഞ്ഞു. കുട്ടിക്കാലത്തെ ആഘാതങ്ങൾ അവരെ ജീവിതകാലം മുഴുവൻ അധോന്മുഖയും ഉന്മേഷരഹിതയുമാക്കി. അവരുടെ സഹോദരൻ ഹാൾ, പിന്നീട്  മദ്യാസക്തിക്ക് അടിമയായി. പിതാവ് മരണപ്പെടുന്നതിന് മുമ്പ് ഹാൾ, എലിനോറെ മാതാവിനു സമാനമായിട്ടാണ് കരുതിയിരുന്നത്.  എലിനോർ ഹാളിനോട് അമിതവാത്സല്യം കാണിക്കുകയും 1907 ൽ ഗ്രോട്ടൺ സ്കൂളിൽ ചേർന്നവേളയിൽ ഹാളിനോടൊപ്പം അകമ്പടിയായി പോകുകയും ചെയ്തു. ഹാൾ അവിടെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവേളയിൽ അവർ നിരന്തരം ഹാളിനു കത്തുകളെഴുതുകയും ചെയ്തിരുന്നു. സ്കൂളിലെ വിജയകരമായ പഠനത്തിലും പിന്നീട് [[ഹാർവാർഡ് സർവകലാശാല|ഹാർവാർഡി]]<nowiki/>ൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദം നേടിയ സമയത്തും അവർ അത്യധികം സന്തോഷിക്കുകയും അഭിമാനപുളകിതയാവുകയും ചെയ്തിരുന്നു.    
 
 
 
മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] [[ടിവോലി]]<nowiki/>യിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി. [[ജോസഫ് ഫി. ലാഷ്]] എന്ന ജീവചരിത്രകാരൻ, തന്റെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റസർ]] അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “[[എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്]]” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിലെ ശോഭനഭാവി  അയാളുടെ ബാഹ്യസൌന്ദര്യത്തെ ആശ്രയിച്ചല്ല എന്ന് 14 ആം വയസിൽ കുറിച്ചുവച്ചിരിക്കുന്നു. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ]] നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന [[വിംബിൾഡൺ|വിമ്പിൾഡണിലെ]] ഒരു സ്വകാര്യ സ്കൂളായ [[അല്ലെൻസ്‍വഡ് അക്കാഡമി]]<nowiki/>യിൽ ചേർന്നു. 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന [[മേരി സൌവെസ്റ്റർ]] ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചുഭാഷ]] ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു. 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു. എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.
 
 
വരി 30:
ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് നേവിയടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായതിനെത്തുടർന്ന് കുടുംബം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ് ടി.സി]].യിലേയ്ക്കു മാറിത്താമസിച്ചു. അവിടെവച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികൾക്കൂടി ജനിച്ചിരുന്നു. ഫ്രാങ്ക്ലിൻ ജൂനിയർ II, ജോൺ എന്നിവരായിരുന്ന അവർ. വളർന്നുകൊണ്ടിരിക്കെ കുട്ടികൾ പലപ്പോഴും തങ്ങളുടെ അമ്മ സുഹൃത്തുക്കൾക്കും തികച്ചും അപരിചിതരായവർക്കും കൊടുക്കുന്ന പ്രത്യേകശ്രദ്ധയിൽ അസൂയാലുക്കളായിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ കഴിവിനനുസിച്ച് പുറത്തുള്ളവർക്ക് കൊടുക്കേണ്ടതെന്താണോ അത് അമ്മ അവർക്കു നല്കുന്നില്ല എന്നാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിതാവിനൊപ്പം ചിലവഴിക്കുന്ന സമയത്തിനും കുട്ടികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും പിതാവിനെ കാണുന്നതിനും സംസാരിക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായിരുന്നു. വാഷിങ്ടണിലെ നാട്ടുമര്യാദയനുസരിച്ച് എലീനറിന് അനേകം ഡിന്നർ പാർട്ടികൾ നടത്തുകയും അതോടൊപ്പം ഡിന്നർ പാർട്ടികളിലും നൃത്ത പരിപാടികളിലും പങ്കെടുക്കേണ്ടതുമുണ്ടായിരുന്നു.  എന്നാൽ ഫ്രാങ്ക്ലിൻ ഇതിലൊന്നു താല്പര്യം കാണിച്ചില്ല. കുടുംബത്തിലെ അനേകരുടെ ജീവിതത്തെ ബാധിച്ചതിനാൽ എലീനറിന് മദ്യത്തോട് കഠിനമായ വെറുപ്പായിരുന്നു.
 
എലീനർ പലപ്പോഴും കുട്ടികളുമായി റൂസ്‍വെൽറ്റിൻറെ [[മെയ്ൻ|മെയ്നെ]] തീരത്തു നിന്നകലെ നീണ്ടുപരന്നുകിടക്കുന്ന സമ്മർ ഹോമിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ ഫ്രാങ്ക്ലിൻ മിക്കപ്പോഴും വാഷിങ്ടണിൽത്തന്നെ ഒതുങ്ങിക്കൂടി. ഈ അകലം ഫ്ലാങ്ക്ലിനെ എലീനറുടെ സോഷ്യൽ സെക്രട്ടറിയായ [[ലൂസി മെർസറു]]<nowiki/>മായി അടുക്കുന്നതിനുള്ള സന്ദർഭമൊരുക്കി. ഇതേക്കുറിച്ചറിഞ്ഞപ്പോൾ എലീനർ വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ “റൂസ്‍വെൽറ്റുമാർ വിവാഹമോചനം ചെയ്യാറില്ല” എന്ന് അവരെ അറിയിക്കപ്പെട്ടു. അതിനാൽ ഈ ബന്ധത്തിൽ തുടരാൻ എലീനർ സമ്മതിച്ചുവെങ്കിലും പിന്നീടൊരിക്കലും അവർ ദമ്പദികളായി പിന്നീടൊരിക്കലും താമസിച്ചിട്ടില്ല.  
 
1920 ൽ റൂസ്‍വെൽറ്റ് കുടുംബം [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]<nowiki/>ലേയ്ക്കു തിരിച്ചു വന്നു. എലീനർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ബത്തശ്രദ്ധയായിരുന്നു. കോൺഗ്രസ് പത്തൊമ്പതാമത്തെ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുകയും സ്ത്രീകൾക്കു വോട്ടവാകാശം ലഭിക്കുകയും ചെയ്തു. എലീനർ “[[ലീഗ് ഓഫ് വിമൻ വോട്ടേർസ്]]”, “[[വിമൻസ് സിറ്റി ക്ലബ്ബ്]]” എന്നീ സംഘടനകളി‍ ചേർന്നു പ്രവർത്തിച്ചു.
 
1921 ലെ ഒരു വേനൽക്കാലത്ത്, കുടുംബത്തിൻറെ ഉമസസ്ഥതയിലുള്ള വേനൽക്കാലവസതിയിൽ വച്ച് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിന് പോളിയോ പിടിപെടുകയും അദ്ദേഹത്തിൻറെ കാലുകളുടെ ശേഷി നഷ്ടമാകുകയും ചെയ്തു. കാലുകളുടെ ബലഹീനത പ്രത്യക്ഷപ്പെട്ട ആദ്യകാലങ്ങളിൽ ഈ ന്യൂനത പരിഹരിക്കുന്നതിനുള്ള ചികിത്സയുടെ ഭാഗമായി ഫ്രാങ്ക്ലിൻ ജോർജ്ജിയയിലെ ചൂടുനീരുറവകളിൽ സമയം ചിലവഴിച്ചു. ആ സമയം എലീനർ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]<nowiki/>ൽത്തന്നെ തുടർന്നു.
 
1928 ല‍് എലീനർ, “ബ്യൂറോ ഓഫ് വുമൺസ് ആക്റ്റിവിറ്റീസ് ഓഫ് ദ ഡെമോക്രാറ്റിക് പാർട്ടി”യുടെ ഡയറക്ടർ ആയി അവരോധിതയായി.  ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശക്തയും അറിയപ്പടുന്നതുമായ വനിതയായിരുന്നു എലീനർ.  ഈ സമയം അവർ പ്രധാന മാഗസിനുകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു.  
വരി 44:
ഒരു മൂന്നു മാസക്കാലയളവിലെ യാത്രാപരിപാടികളിൽ എലീനർ 40,000 മൈലുകൾ സഞ്ചരിച്ചിരുന്നു. അവർ പ്രസംഗങ്ങൾ നടത്തുകയും അനവധി സ്കൂളുകളും ഫാക്ടറികളും സന്ദർശിക്കുകയും “മൈ ഡേ” എന്ന പേരിൽ ഒരാഴ്ചയിൽ 6 ദിവസം ഒരു വർത്തമാനപ്പത്രത്തിൽ കോളം എഴുതുകയും ചെയ്തു.  വ്യവസായ മേഖലകളിലും മറ്റും പുതിയ തൊഴിൽ നിയമം  എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് അവർ ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിന് റിപ്പോർട്ട് നൽകി. ഇതിനിടെ 1936 ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് അപ്രതീക്ഷിത വിജയം നേടി. 
 
1940 ൽ എലീനർ [[ഷിക്കാഗോ|ചിക്കാഗോ]]<nowiki/>യിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനി‍ൽ ഒരു തത്സമയ പ്രസംഗം നടത്തുകയും ഇത് പ്രസിഡൻറ് റൂസ്‍വെൽറ്റിന് പ്രസിഡന്റ് പദത്തിൽ മൂന്നാം തവണ അഭൂതപൂർവ്വമായ വിജയം കൈവരിക്കുന്നതിനു സഹായകമായിത്തീർന്നു. പ്രസിഡൻറിനോടൊപ്പം കാൽനൂറ്റാണ്ടോളം സന്തോഷകരമായ രാഷ്ട്രീയപ്രവർത്തനം നടത്തിയെങ്കിലും ഇത് കുടുമബത്തിനുമേൽ വരുത്തിവച്ച നഷ്ടം ചില്ലറയല്ലായിരുന്നു. റൂസ്‍വെൽറ്റിൻറെ കുട്ടികളെല്ലാവരും തന്നെ കുഴപ്പം പിടിച്ച യുവത്വങ്ങളായിരുന്നു. പലരുടെയും വിവാഹജീവിതം പരാജയത്തിൽ കലാശിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. 5 കുട്ടികളുടെയിടെയിൽ 19 വിവാഹങ്ങൾ ഇതിനിടെ നടന്നിരുന്നു. പേൾ ഹാർബർ ആക്രമണത്തിനുശേഷം അമേരിക്ക രണ്ടാംലോകമഹായുദ്ധത്തിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റ് കുടുംബപരമായ കാര്യങ്ങൾക്കുപരി രാഷ്ട്രകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും യുദ്ധം ജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. റൂസ്‍വെൽറ്റിൻറെ 4 പുത്രന്മാർ സൈനികസേവനത്തിനായി തെരഞ്ഞുടക്കപ്പെട്ടിരുന്നു.  1944 ആയപ്പോഴേയ്ക്കും യുദ്ധം ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. ഇക്കാലത്ത് അദ്ദേഹം പ്രസിഡന്റായി 11 വർഷം പിന്നിടുകയും പ്രായം 62 ആകുകയും ചെയ്തിരുന്നു. പരിക്ഷീണിതനായിരുന്നുവെങ്കലും അതു വകവയ്ക്കാതം ഒരു നാലാം തവണ മത്സരിക്കുന്നതിനുള്ള ശ്രമം അദ്ദേഹം നടത്തി. അദ്ദേഹത്തിൻ വിശ്രമം ആവശ്യമാണെന്നുള്ള വസ്തുത എലീനർ മനസ്സിലാക്കി. അതേസമയം അദ്ദേഹത്തിനു തൻറെ ജോലി മുഴുമിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഇക്കാലത്ത് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് ഹൃദ്രോഗത്താൽ കഷ്ടപ്പെടുകയും ചെയതു. അദ്ദേഹത്തിൻ മകൾ അന്ന ശ്രദ്ധയോടെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിൽ പരിചരിച്ചിരുന്നു. ക്രിമിയയിലെ യാൾട്രയിൽ 1945 ൽ ജോസഫ് സ്റ്റാലിൻ, വിൻസ്റ്റൻ ചർച്ചിൽ എന്നിവരോടൊത്തു നടക്കുന്ന  കോൺഫറൻസിൽ പങ്കെടുക്കുന്നതിനു തന്നെ അനഗമിക്കുവാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരുന്നു. അവിടെനിന്നുള്ള തിരിച്ചുവരവിനു ശേഷം പ്രസിഡന്റിന്റെ ആരോഗ്യനില തൃപ്തകരമല്ലെന്നുളള വസ്തുത എല്ലാവരും മനസ്സിലാക്കി.
 
ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് 1945 ഏപ്രിൽ മാസത്തിൽ വാം സ്പ്രിംഗിലേയ്ക്കു യാത്രയായി. എന്നാൽ എലീനർ വാഷിങ്ടണിൽത്തന്നെ തുടർന്നു. ഏപ്രിൽ 12 ന് ഒരു ഫോൺകോൾ വഴി പ്രസിഡന്റിന്റെ  മരണവാർത്ത് അവരെ തേടിയെത്തി.  അവർ രാത്രിമുഴുവൻ സഞ്ചരിച്ച് വാം സ്പിംഗിലെത്തിച്ചേർന്നു. മരണസമയത്ത് പ്രസിഡന്റിനോടൊപ്പം ലൂസി മെർസർ എന്ന പതിറ്റാണ്ടുകൾക്കു മുമ്പുള്ള അടുപ്പക്കാരിയുണ്ടായിരുന്നുവെന്നുള്ള അവരെ അറിയിക്കപ്പെട്ടു.  ഇത് അവർക്ക് അത്യന്തം ഹൃദയഭേദകമായ വാർത്തയായിരുന്നു. ഫ്രാങ്ക്ലിൻ ഡി റൂസ്‍വെൽറ്റിന്റെ മൃതദേഹം വാഷിങ്ടണിലെത്തിക്കുകയും ശവസംസ്കാര ചടങ്ങുകൾ അവസാനിച്ച് ഏറെ ദിവസം കഴിയുന്നതിനു മുമ്പു തന്നെ എലീനർ വൈറ്റ്ഹൌസിനു പുറത്തു പോയി വാൽ കില്ലിൽ തനിക്കു സ്വന്തമായുണ്ടായിരുന്ന ഭവനത്തിൽ താമസമാക്കി.
വരി 78:
[[പ്രമാണം:Val_Kill_Site.JPG|പകരം=Val-Kill Historic Site, Hyde Park, New York|ഇടത്ത്‌|ലഘുചിത്രം|ന്യൂയോർക്കിലെ ഹൈഡ് പാർക്കിലെ വാൽ-കിൽ ഹിസ്റ്റോറിക് സൈറ്റ്.
]]
1972 ൽ [[എലിനോർ റൂസ്‍വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ട്]] സ്ഥാപിക്കപ്പെട്ടു. ഇത് 1987 ൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റ് ഫോർ ഫ്രീഡംസ് ഫൌണ്ടേഷനും ലയിപ്പിച്ച് [[റൂസ്‍വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ട്|റൂസ്‍വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ടായി]] മാറി. ഇതിന്റെ മുഖ്യകാര്യാലയം [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് സിറ്റി]]<nowiki/>യിലാണ് നിലനിൽക്കുന്നത്.
 
സയൻസ്, മാത്തമാറ്റിക്സ്, ടെക്നോളജി, എൻജിനീയറിംഗ് എന്നിവയിൽ പ്രത്യേകപഠന സൌകര്യങ്ങളുള്ള എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ 1976 ൽ [[മെരിലാൻ‌ഡ്|മേരിലാൻറിലെ]] ഗ്രീൻബെൽറ്റിൽ സ്ഥാപിതമായി. എലീനർ റൂസ്‍വെൽറ്റിൻറെ പേരിൽ നാമകരണം ചെയ്യപ്പെട്ട ആദ്യ ഹൈസ്കൂളായിരുന്നു ഇത്. പ്രിൻസ് ജോർജ്ജ്സ് കൌണ്ടി പബ്ലിക് സ്കൂൾ സിസ്റ്റത്തിൻറെ ഭാഗമാണീ സ്കൂൾ.
വരി 84:
[[സ്പ്രിങ്‍വുഡ്|സ്പ്രിങ്‍വുഡിന്]] രണ്ടു കിലോമീറ്റർ കിഴക്ക് [[വാൽ-കിൽ]] പട്ടണത്തിലുള്ള [[എലീനർസ് സ്റ്റോൺ കോട്ടേജ്|എലീനർസ് സ്റ്റോൺ കോട്ടേജും]] ചുറ്റുപാടുമുള്ള 181 ഏക്കർ (0.73 km2) സ്ഥലവും കോൺഗ്രസിലെ ഒരു പ്രത്യേക നടപടി വഴി 1977 ൽ  ഔപചാരികമായി [[എലീനർ റൂസ്‍വെൽറ്റ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്]] ആയി പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമായി അവരുടെ കൈവശത്തിലുണ്ടായിരുന്ന ഏക സ്വത്തായിരുന്ന ഇവിടെയായിരുന്നു ഭർത്താവിൻറ മരണശേഷം അവർ താമിസിച്ചിരുന്നത്.  
 
1988 ൽ [[സാന്റിയാഗൊ|സാൻറിയാഗോ]]<nowiki/>യിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ കീഴിൽ അവിടുത്തെ 6 അണ്ടർ ഗ്രാജ്വേറ്ര് റെസിഡെൻഷ്യൽ കോളജുകളിലൊന്നായ  [[എലീനർ റൂസ്‍വെൽറ്റ് കോളജ്]] സ്ഥാപിക്കപ്പെട്ടു. ERC പ്രാധാന്യം കൊടുക്കുന്നത് അന്തർദേശീയ ധാരണയോടൊപ്പം ഒരു വിദേശ ഭാഷയിലുള്ള പ്രാവീണ്യം, പ്രാദേശിക ഭാഷയിലുള്ള വൈദഗ്ദ്ധ്യം എന്നിവയ്ക്കാണ്. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മാൻഹട്ടൻ]]<nowiki/>റെ കിഴക്കേ ഉയർന്ന തടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പബ്ലിക് സ്കൂളായ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] 2002 ൽ സ്ഥാപിതമായി. മൂന്നു വർഷങ്ങൾക്കു ശേഷം 2005 ൽ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] [[കാലിഫോർണിയ]]<nowiki/>യിലെ [[ഈസ്റ്റ്‍വെയിൽ|ഈസ്റ്റ്‍വെയിലി]]<nowiki/>ൽ സ്ഥാപിതമായി.    
 
==റഫറൻസുകൾ==
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്