"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎അയിത്തം: ശരിയല്ലാത്ത കാര്യങ്ങൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
==അയിത്തം==
ഇവർക്കു് ബ്രാഹ്മണരോ മറ്റുയർന്ന ജാതിക്കാരോ പൂജ ചെയ്യുന്ന ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. പൊതുകിണറുകളിൽ നിന്നു് വെള്ളമെടുക്കാനോ, പൊതുകുളങ്ങൾ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഉയർന്ന ജാതിക്കാരുമായി ആഹാരം പങ്കു വച്ചിരുന്നില്ല. ഉത്സവവേളകളോടനുബന്ധിച്ചു് നടത്തുന്ന സദ്യകളിൽ മറ്റു സമുദായക്കാരോടൊപ്പം ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഉയർന്ന സമുദായക്കാർ അഭിമുഖമായി വരുമ്പോൾ തീണ്ടാപ്പാടു് അകലം പാലിച്ചു് വഴി കൊടുക്കേണ്ടതായി വന്നിരുന്നു. ഇവർ പട്ടികജാതിക്കാരായ മറ്റു സമുദായക്കാരോടും ഇസ്ലാം മതം സ്വീകരിച്ചവരോടും സഹവർത്തിത്വം പുലർത്തുന്നു. തെയ്യത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞാൽ ഉയർന്ന സമുദായക്കാർ ആദരവോടെ വീക്ഷിക്കുമെങ്കിലും വേഷമഴിച്ചു വച്ചാൽ കേവലം അയിത്തക്കാരനായ വണ്ണാൻ തന്നെയായി മാറും, തീണ്ടാപ്പാടു് അകലം പാലിക്കും.
 
==പിന്നോക്കാവസ്ഥ==
അധികാരത്തിന്റെ ഉന്നത ശ്രേണികളായ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ആൾ ഇന്ത്യാ സർവ്വീസുകളിലേക്കു് ഈ സമുദായത്തിലെ അംഗങ്ങൾ കടന്നെത്തിയിട്ടില്ല.
 
==കുലത്തൊഴിലുകൾ==
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്