"മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Shebaly (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 116.68.120.134 സൃഷ്ടിച്ചതാണ്
(ചെ.)
(ചെ.) (Shebaly (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 116.68.120.134 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
==ചരിത്രം==
[[File:St.Thomas Chrisitians Malayalam.png|thumb|600 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
[[ചിത്രം:Guard of honer 1932.jpg|thumb|right|400px|1932 ജനുവരിയിൽ കുന്നംകുളത്ത് ഇടയ സന്ദർശനം നടത്തിയ മലങ്കരമെത്രാപ്പോലീത്ത വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിനും (വലതുവശത്തിരിയ്ക്കുന്നത്) പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തയ്ക്കും കുന്നംകുളത്തെ നസ്രാണി യോദ്ധാക്കൾ നല്കിയ ''ഗാർഡ് ഓഫ് ഓണർ'']]
കേരളത്തിലെ ക്രൈസ്തവ സഭ പേർഷ്യൻ സഭയുമായുള്ള ബന്ധത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. ആറാം നൂറ്റാണ്ടു<ref name=smenon>എ. ശ്രീധരമേനോൻ, കേരളചരിത്രം, പേജ് 109, മൂന്നാം പതിപ്പ്, ഡി.സി. ബുക്സ്, 2009 ജൂൺ </ref> മുതലെങ്കിലും പേർഷ്യൻ സഭയുടെ വൈദിക മേൽനോട്ടത്തിലായിരുന്നു കേരളത്തിലെ സഭയെന്ന് പറയാം. കേരളത്തിലെ [[മാർത്തോമാ ക്രിസ്ത്യാനികൾ|മാർത്തോമാ ക്രിസ്ത്യാനികളുടെ]] ഇടയിൽ പൗരസ്ത്യ സുറിയാനി ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും നിലവിൽ വരുവാൻ ഈ ബന്ധം കാരണമായി. ആത്മീയ മേൽനോട്ടം പേർഷ്യയിൽ നിന്നുള്ള മെത്രാന്മാർ നിർവ്വഹിച്ചിരുന്നപ്പോഴും സാമുദായിക നേതൃത്വം [[അർക്കദിയാക്കോൻ]] അഥവാ ''ജാതിക്കു കർത്തവ്യൻ'' എന്ന പദവിയിലുള്ള നാട്ടുക്രിസ്ത്യാനി തലവനായിരുന്നു. 16-ആം നൂറ്റാണ്ടിൽ [[ഉദയംപേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിലൂടെ]] കേരളത്തിലെ ക്രൈസ്തവ സഭ റോമാസഭയുടെ ഭാഗമായെങ്കിലും 1653-ൽ [[കൂനൻ കുരിശുസത്യം|കൂനൻകുരിശ് സത്യത്തിലൂടെ]] മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു ഭാഗം ഈ ബന്ധം തള്ളിക്കളയുകയും അന്നത്തെ അർക്കദിയാക്കോനായിരുന്ന തോമസിനെ മെത്രാനാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1653 മേയ് 22-ന് ആലങ്ങാട്ട് വെച്ച് 12 വൈദികർ ചേർന്ന് മാർത്തോമാ ഒന്നാമൻ എന്ന പേരിൽ ഇദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാർത്തോമാ ഒന്നാമനോടൊപ്പം നിന്ന വിഭാഗം [[മലങ്കര സഭ]] എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2943623" എന്ന താളിൽനിന്ന് ശേഖരിച്ചത്