"കുബിലായ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) [[യുവാൻ രാജവംശം|യുവാൻ രാജവംശത്തിന്റെ]] ആദ്യ [[ചക്രവർത്തി|ചക്രവർത്തിയും]] ആയിരുന്നു '''കുബിലായ് ഖാൻ''' (''കുബ്ലൈ ഖാൻ'' /ˈkuːblaɪ/; [[മംഗോളിയൻ ഭാഷ|മംഗോളിയൻ]]: Хубилай, ഹുബിലായ്; ചീന ഭാഷ: 忽必烈). [[ജെങ്കിസ് ഖാൻ|ജെങ്കിസ് ഖാന്റെ]] രണ്ടാമത്തെ മകനായ [[ടോളൂയീ ഖാൻ|ടോളൂയീ ഖാന്റെ]] നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ മൂത്ത സഹോദരൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.
 
അതുവരെ ഒറ്റപ്പെട്ടുഒന്നായി കിടന്നിരുന്ന [[മംഗോൾ സാമ്രാജ്യം]] കുബിലായുടെ ഭരണത്തിൽ പലതായി ഭിന്നിക്കപ്പെട്ടു. [[ചൈന]], [[മംഗോളിയ]], [[കൊറിയ]] എന്നീ ഭാഗങ്ങൾ കുബിലായ് നേരിട്ടു ഭരിച്ചപ്പോൾ [[ഇറാൻ]] കേന്ദ്രമായുള്ള ഇൽഖാനേറ്റും തെക്കൻ [[റഷ്യ]]യിലെ [[ഗോൾഡൻ ഹോർഡ്|ഗോൾഡൻ ഹോർഡും]] സ്വതന്ത്ര രാജ്യങ്ങളായി.<ref>{{cite book |first=Robert |last=Marshall |title=Storm from the East: from Genghis Khan to Khubilai Khan |page=224}}</ref><ref>{{cite book |first=Mark |last=Borthwick |title=Pacific Century |publisher=Westview Press |year=2007 |isbn=0-8133-4355-0}}</ref><ref>{{cite book |first=H. H. |last=Howorth |title=The History of the Mongols |volume=II |page=288}}</ref>
 
ഭരണത്തിൽ ചീന സമ്പ്രദായങ്ങൾ സ്വീകരിച്ച കുബിലായ് പട്ടാള ഓഫീസർമാരുടെ അധികാരം പരിമിതപ്പെടുത്തി. പകരം പല സമുദായങ്ങളിൽനിന്നുമുള്ള പണ്ഡിതന്മാരുടെയും [[ബുദ്ധമതം|ബുദ്ധ]] സന്യാസിമാരുടെയും കൈകളിൽ ഭരണ അധികാരങ്ങൾ ഏൽപ്പിച്ചു. കനാലുകളും കെട്ടിടങ്ങളും നിർമ്മിച്ചും ഏകീകൃത കടലാസ് പണം അച്ചടിച്ചും കുബിലായുടെ സർക്കാർ കച്ചവടം പ്രോത്സാഹിപ്പിച്ച.
"https://ml.wikipedia.org/wiki/കുബിലായ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്