"മകരജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം ശരിയാക്കുന്നു
അവലംബം ചേർത്തു.
വരി 1:
[[Image:Makara_jyothi.jpg|thumb|right|250px|മകരജ്യോതി ]]
[[ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം|ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ]] മകരമാസം ഒന്നാം തീയ്യതി നടക്കുന്ന ഉത്സവമാണ് [[മകരവിളക്ക്]]. ഈ ദിവസത്തെ ദീപാരാധനയ്ക്കൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള [[പൊന്നമ്പലമേട്|പൊന്നമ്പലമേട്ടിലെ]] വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നു. ഈ ദീപാരാധനയുടെ വിളക്ക് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയും. ഇതിനെയാണ് '''മകരജ്യോതി''' എന്നുപറയുന്നത്. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരജ്യോതിയായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു.<ref>{{Cite web|url=https://malayalam.oneindia.com/news/2011/01/15/kerala-what-is-sabarimala-makara-jyothi-aid0032.html|title=എന്താണ് മകരജ്യോതി?|access-date=2019-01-03|last=|first=|date=|website=malayalam.oneindia.com|publisher=}}</ref><ref>{{Cite web|url=https://www.azhimukham.com/makarajyothi-sabarimala-temple-some-truths/|title=മകരജ്യോതി അത്ഭുതപ്പെടുത്തിയോ? എങ്കിൽ നിങ്ങളൊരായിരം വർഷം വൈകിയോടുന്ന തീവണ്ടിയാണ്|access-date=2019-01-03|last=|first=|date=|website=azhimukham.com|publisher=}}</ref> മകരജ്യോതി പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.
== അവലംബങ്ങൾ ==
<references />
"https://ml.wikipedia.org/wiki/മകരജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്