"ഹർത്താൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Harthal}}
ഭരണഘടനാപരമായ ഒരു സമര രീതിയാണ്ഹർത്താൽരീതിയാണ് '''ഹർത്താൽ'''. പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,തൊഴിൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ '''ഹർത്താൽ''' എന്ന് പറയുന്നത്. [[ബന്ദ്]] പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയല്ല ഹർത്താൽ. പക്ഷേ പലപ്പോഴും അക്രമാസക്തമാകുന്നതായും നിർബന്ധപൂർവ്വമാകുന്നതും കണ്ടുവരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഹർത്താൽ തീർത്തും അഹിംസയോടെയായിരിക്കണം എന്നാണ്. ഹർത്താൽ ആഹ്വാനത്തോട് എല്ലാവരും സ്വമേധയാ പങ്കെടുക്കുക എന്നതാണു് അതിന്റെ സ്വഭാവം പക്ഷേ ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌ ഇന്ന് പലപ്പോഴും. അതിനാൽ ഹർത്താൽ ഭരണഘടനാപരമാണ്‌ എന്ന സുപ്രീംകോടതി വിധിക്കു  സാങ്കേതികമായ നിലനിൽപ്പുമാത്രമേയുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നു. ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. "സേ നോ ടു ഹർത്താൽ (Say No to Harthal)" <ref> http://dailykerala.com/2015/04/03/2666/ </ref> <ref> http://m.dailyhunt.in/news/india/malayalam/mediaonetv-epaper-mediaone/janangal+chodhichu+thudangi+nethakkalkk+harthal+badhakamalle-newsid-38193832 </ref> പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.
 
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്]] [[മഹാത്മാഗാന്ധി|ഗാന്ധിജിയാണ്‌]] ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. "തൊഴിൽ ആരാധനയായിരിക്കണം" എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്.
"https://ml.wikipedia.org/wiki/ഹർത്താൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്