"സ്ക്വാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സ്ക്വോഷ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 17:
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ആരംഭിച്ച റാക്കറ്റ്സ് എന്ന കളിയുടെ വകഭേദമാണ് '''സ്ക്വാഷ്'''. ഇരുകളികളും പന്ത് ചുവരിലേക്ക് അടിച്ചാണ് കളിക്കുന്നത്. സ്ക്വാഷിൽ പൊള്ളയായ റബ്ബർ പന്താണ് ഉപയോഗിക്കുന്നതെങ്കിൽ റാക്കറ്റ്സിൽ കട്ടിയുള്ള പന്താണ് ഉപയോഗിക്കുന്നത്. പൊള്ളയായ റബ്ബർ പന്ത് ചുവരിൽ തട്ടി ഉടക്കുമ്പോൾ ഉണ്ടാകുന്ന പാത വ്യത്യാസം കൂടുതൽ കായികാധ്വാനത്തിനും വിവിധ ഷോട്ടുകൾക്കും വഴിവെക്കുന്നു എന്ന ചിന്തയാണ് റാക്കറ്റ്സിൽ നിന്ന് സ്ക്വാഷിലേക്ക് നയിക്കുന്നത്.
 
ഞെരുങ്ങുക അഥവാ ഉടക്കുക എന്നർത്ഥം വരുന്ന [[ഇംഗ്ലീഷ്]] പദമാണ്‌ സ്ക്വാഷ്. സ്ക്വാഷ് രൂപപ്പെട്ടത് 1830-ൽ ഇംഗ്ലണ്ടിലെ ഹാരോ വിദ്യാലയത്തിലാണ്. 1864-ൽ സ്കൂൾ ഈ കായികവിനോദത്തെ അംഗീകരിക്കുകയും നാല് സ്ക്വാഷ് കോർട്ടുകൽകോർട്ടുകൾ നിർമ്മിക്കുകയും ചെയ്തു.
 
1890ൽ ബ്യൂഫോർട്ട്‌ പ്രഭു രചിച്ച ''ദി ബാഡ്മിൻറൺ ലൈബ്രറി ഓഫ് സ്പോർട്സ് ആൻറ് പാസ്റ്റ് ടൈംസ്‌'' എന്ന [[ഇംഗ്ലീഷ്]] പുസ്തകത്തിലാണ് സ്ക്വാഷിനെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. എന്നാൽ ടെന്നിസിലും റാക്കറ്റ്സിലും ലോകജേതാവായിരുന്ന യൂസ്റ്റസ് മൈൽസ് ആണ് സ്ക്വാഷിനെക്കുറിച്ച് ആദ്യമായി(1901) പുസ്തകമെഴുതുന്നത്. ആദ്യ പ്രൊഫഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് 1920ൽ ഇംഗ്ലണ്ടിലാണ്. അതിൽ ക്വീൻസ് ക്ലബ്ബിന്റെ സി.ആർ റീഡ് ആർ.എ.സി ക്ലബ്ബിന്റെ എ.ഡബ്ല്യു.ബി ജോൺസനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.
"https://ml.wikipedia.org/wiki/സ്ക്വാഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്