"ഗുരുദക്ഷിണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ഒരു പ്രാചീന മലയാളകാവ്യമാണ് '''ഗുരുദക്ഷിണപ്പാട്ട്'''. ഇതിന്റെ കർത്താവാരെന്നു നിശ്ചയമില്ല. കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളിൽ കാലപ്പഴക്കംകൊണ്ട് പ്രാചീനമാണ് ഈ കൃതി. 16-ാം ശതകത്തിനു മുമ്പുണ്ടായതാവാം എന്നു കരുതപ്പെടുന്നു. തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിൽ പ്രഥമാങ്കമായി ഈ കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 4 പാദങ്ങളായി വിഭജിച്ചിരിക്കുന്നു.
== ഇതിവൃത്തം ==
ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹർഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം.
സാന്ദീപനി മഹർഷി ശിഷ്യന്മാരായ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും പിതാവായ വസുദേവരോട് ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ കൊണ്ടു തരണമെന്നു ആവശ്യപ്പെട്ടു. വസുദേവർ ഇതുകേട്ട് ക്ഷുഭിതനായി. ഇതറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തെത്തി യമരാജാവിനോട് ഗുരുപുത്രനെ തിരിച്ചുതരാൻ അപേക്ഷിച്ചു. തന്റെ മന്ത്രിമാരായ മൃത്യു, അപമൃത്യു, കാലൻ, ഉദുംബരൻ ഇവരോട് അന്വേഷിച്ചാലേ കാര്യം നടക്കൂ എന്നു യമൻ അറിയിച്ചു. അവരും ഓരോ കാരണം പറഞ്ഞു ശ്രീകൃഷ്ണനെ ഒഴിവാക്കി. കുപിതനായ കൃഷ്ണൻ യമനെ കൊല്ലാനൊരുങ്ങി. ഇതുകണ്ടു ഭയന്ന യമനും മന്ത്രിമാരും ഗുരുപുത്രനെ കൃഷ്ണനു നല്കി. കൃഷ്ണൻ ദക്ഷിണയായി ഗുരു ആവശ്യപ്പെട്ടതുതന്നെ കൊടുക്കുന്നു.
 
ഗുരുദക്ഷിണപ്പാട്ട് പഠിച്ചുചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും വിഷ്ണുപാദങ്ങൾ പ്രാപിക്കാൻ കഴിയും എന്ന ഫലശ്രുതിയോടുകൂടിയാണ് ഗ്രന്ഥം അവസാനിക്കുന്നത്.
 
== ഘടന ==
കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി മംഗലാചരണഘട്ടത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ബ്രഹ്മാവു, ശിവൻ ഇവർക്കു പുറമേ ഇന്ദ്രനെയും
"https://ml.wikipedia.org/wiki/ഗുരുദക്ഷിണപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്