"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
[[കേരളം|കേരളത്തിലെ]] പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി [[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], [[ഗൾഫ്]] എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
==ചരിത്രം==
[[File:Regional Resource Centre IT@School Edapally Kerala.jpg|thumb|Regional Resource Centre IT@School Edapally Kerala|ഇടപ്പള്ളി റീജിയണൽ സെന്റർ]]
വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയ്യാറാക്കിയ ഐ.റ്റി ഇൻ എജുക്കേഷൻ - വിഷൻ 2010 (IT in Education -vision 2010) എന്ന മാർഗ്ഗരേഖ 2000 നവംബർ 22 ന് കേരളസർക്കാരിന് സമർപ്പിച്ചു. 2001 സെപ്റ്റംബറിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അദ്ധ്യാപകരെതന്നെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തി എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർക്ക് പരിശീലനം കൊടുക്കുകയായിരുന്നു ലക്ഷ്യം. 2001 ൽതന്നെ 108 അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി ഐ.ടി @ സ്കൂൾ പ്രോജക്ട് നിലവിൽ വന്നു.
===ഒന്നാം ഘട്ടം (2002-2005)===
Line 29 ⟶ 30:
 
സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാവകുപ്പുകളിലേയ്ക്കും ഇ-ഗവേർണൻസിന്റെ സൗകര്യമൊരുക്കുവാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞിട്ടുണ്ട്.എല്ലാവകുപ്പുകളിലേയും എല്ലാ ജീവനക്കാരുടേയും ശമ്പളബില്ലുകൾ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്നതിനായി ശമ്പളബില്ലുകൾ തയ്യാറാക്കുന്ന ക്ലാർക്കുമാർ ഡ്രായിങ് ആന്റ് ഡിസ്ബേർസിങ്ങ് ഓഫീസർമാർ എന്നിവർക്ക് പരിശീലനം നൽകി.
 
==കൈറ്റ്==
2017 ആഗസ്റ്റിൽ ഐ.ടി @ സ്കൂൾ പ്രോജക്ട്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനിയായി മാറി. അന്നുമുതൽ, കൈറ്റ് (KITE - Kerala Infrastructure and Technology for Education) എന്ന പോരിൽ അറിയപ്പെടുന്നു <ref>[https://kite.kerala.gov.in/KITE/index.php/welcome/about_us]|kite.kerala.gov.in</ref>.
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്