"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ലേഖനം ആരംഭിക്കുന്നു
(വ്യത്യാസം ഇല്ല)

09:57, 3 ജനുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

കുണ്ടന് എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. തമിഴില്നിന്ന് ഉദ്ഭവം. ചില സവിശേഷമായ ഭാഷണ സമൂഹങ്ങള് ഈ പദത്തിന് സഭ്യേതരമായ ഒരു അര്ത്ഥം കല്പിച്ചിരിക്കുന്നു. ചലച്ചിത്രം, സാഹിത്യം എന്നിവയിലൂടെ ഈ അര്ത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. സ്വവര്ഗ്ഗഭോഗത്തിനായി ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് ഇത്തരം ഭാഷണസമുഹങ്ങളുടെ കണ്ണില് കുണ്ടന് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രമുഖ ഹാസസാഹിത്യകാരനായ വി.കെ.എന്. ഈ പദത്തെ ഈ അര്ത്ഥത്തില് വിവിധ കൃതികളില് ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. (കുണ്ടന്മാരെ ഉപയോഗിക്കുന്നവരെ ഹാജ്യാര് എന്നും വി. കെ. എന് വിശേഷിപ്പിക്കുന്നു.) തമിഴില് ഈ പദത്തിന് അടിമ എന്ന് അര്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴില് സൂചിപ്പിക്കുന്നു. മലബാറിലെ ചില ഭാഗങ്ങളില് ഉദാഹരണത്തിന് ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാന് ഈ പദം ഉപയോഗിക്കുന്നു. സംസാരഭാഷയില് ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാന് ഈ പദം മലബാറില് വിവിധയിടങ്ങളില് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഗെ&oldid=29304" എന്ന താളിൽനിന്ന് ശേഖരിച്ചത്