"ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 268:
അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികൾ സാമൂഹ്യ ജീവിതത്തിൽ മറ്റു സമൂഹങ്ങളുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. അവരുടെ സാമൂഹ്യജീവിതത്തേയും മത വിശ്വാസത്തേയും പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ് എന്നു പറയാം.
സുന്നഹദോസിനും മുമ്പ് മദ്ധ്യപൗരസ്ത്യ ദേശീയരായ മെത്രാന്മാർക്കായിരുന്നു നസ്രാണികളുടെ ‍ആത്മീയ നേതൃത്വം. എന്നാൽ സൂനഹദോസിനു ശേഷം പൊർത്തുഗീസുകാർ നിശ്ചയിക്കുന്ന മെത്രാന്മാരാണ് ഇവിടെ എത്തിച്ചേർന്നത്. കേരളീയമായതിനോടെല്ലാംദുരാചാരങ്ങളോടെല്ലാം അവർക്ക് പുച്ഛമായിരുന്നു. സുറിയാനി ആരാധനാക്രമവും അതിലെ ഹൈന്ദവ അനുകരണങ്ങളും അവർക്ക് രസിച്ചില്ല. അതിനാൽ ലത്തീൻ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയിൽ അവതരിപ്പിക്കാനും അത് അംഗീകരിപ്പിക്കാനും അവർ ശ്രമം നടത്തി.
സൂനഹോദസിനു മുൻപുണ്ടായിരുന്ന മെത്രാന്മാരുടെ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. മറ്റു കാര്യങ്ങളിൽ ഭരണം നിർവ്വഹിച്ചിരുന്നത് അർക്കദിയോക്കാൻ അയിരുന്നു. എന്നാൽ അത്തരം അധികാരങ്ങളും പിന്നീട് മെത്രാന്മാരിൽ ചെന്നു ചേർന്നു. അൽമായർക്ക് ജനാധിപത്യപരമായി ഭരണത്തിൽ പങ്കു ചേരുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സഭാ ഭരണത്തിൽ ഏകാധിപത്യം വന്നുചേർന്നു.
"https://ml.wikipedia.org/wiki/ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്