"ഗബ്രിയേൽ ലാമേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
'''ഗബ്രിയേൽ ലാമേ''' (Gabriel Lamé) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായിരുന്നു (22 ജൂലൈ 1795 – 1 മേയ് 1870). [[curvilinear coordinates|കർവിലീനിയർ നിർദ്ദേശാങ്കങ്ങൾ]] ഉപയോഗിച്ച് [[ആംശിക അവകല സമവാക്യം|ആംശിക അവകല സമവാക്യങ്ങളുടെ]] സിദ്ധാന്തം വികസിപ്പിച്ചതും, [[ഇലാസ്തികത]]യുടെ ഗണിതരൂപം വികസിപ്പിച്ചതുമാണ് ലാമേയുടെ പ്രധാന സംഭാവനകൾ.
 
==ജീവചരിത്രം==
ഫ്രാൻസിലെ [[Tours|ടൂർ]] എന്ന സ്ഥലത്താണ് ലാമേ ജനിച്ചത്.
 
[[curvilinear coordinates|കർവിലീനിയർ നിർദ്ദേശാങ്കങ്ങളെക്കുറിച്ചും]] [[ദീർഘവൃത്തം|ദീർഘവൃത്തങ്ങൾക്ക്]] സമാനമായ
[[വക്രം|വക്രങ്ങളെക്കുറിച്ചുമുള്ള]] പഠനങ്ങളാണ് ലാമേയെ പ്രശസ്തനാക്കിയത്.
: <math> \left|\,{x\over a}\,\right|^n + \left|\,{y\over b}\,\right|^n =1 </math>
എന്ന സമവാക്യമനുസരിക്കുന്ന വക്രങ്ങൾ [[ലാമേ വക്രം|ലാമേ വക്രങ്ങൾ]] അഥവാ സൂപ്പർഎലിപ്സുകൾ എന്നറിയപ്പെടുന്നു. ഇവിടെ ''n'' ഏത് ധന [[വാസ്തവികസംഖ്യ]]യുമാകാം.
 
[[യൂക്ലിഡിന്റെ അൽഗൊരിതം|യൂക്ലിഡിന്റെ അൽഗൊരിതത്തിന്റെ]] [[സമയസങ്കീർണ്ണത]] കണക്കാക്കിയ ലാമേ ആണ് [[ഗണനപരമായ സങ്കീർണ്ണതാസിദ്ധാന്തം|ഗണനപരമായ സങ്കീർണ്ണതാസിദ്ധാന്തത്തിന്]] തുടക്കം കുറിച്ചത്. രണ്ട് പൂർണ്ണസംഖ്യകളുടെ [[ഉസാഘ]] കാണാൻ ചെറിയ സംഖ്യയുടെ [[ദശാംശസമ്പ്രദായം|ദശാംശസമ്പ്രദായത്തിലെ]] അക്കങ്ങളുടെ അഞ്ചിരട്ടി പടികളേ അൽഗൊരിതത്തിൽ ആവശ്യം വരൂ എന്ന് [[ഫിബനാച്ചി സംഖ്യകൾ]] ഉപയോഗിച്ച് അദ്ദേഹം തെളിയിച്ചു. [[ഫെർമയുടെ അവസാന സിദ്ധാന്തം|ഫെർമയുടെ അവസാന സിദ്ധാന്തത്തിന്റെ]] ഒരു വിശേഷ രൂപവും ലാമേ തെളിയിച്ചു. സിദ്ധാന്തത്തിന്റെ സാമാന്യമായ തെളിവാണ് താൻ കണ്ടെത്തിയത് എന്നായിരുന്നു ലാമേ കരുതിയതെങ്കിലും തെളിവിൽ ഒരു തെറ്റുണ്ടായിരുന്നു.
 
[[Lamé function|ലാമേ ഫലനങ്ങൾ]] എലിപ്സോയ്ഡൽ ഹാർമോണിക്കുകളുടെ സിദ്ധാന്തത്തിന്റെ ഭാഗമാണ്.
 
ലാമേ വളരെ വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തി. [[എൻജിനീയറിങ്ങ്|എൻജിനീയറിങ്ങുമായി]] ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പലപ്പോഴും അദ്ദേഹത്തെ ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങളിലേക്ക് നയിച്ചത്. നിലവറകളുടെ ഭദ്രതയെക്കുറിച്ചും [[തൂക്കുപാലം|തൂക്കുപാലങ്ങളുടെ]] രൂപകല്പനയെക്കുറിച്ചുമുള്ള വിചാരങ്ങൾ [[ഇലാസ്തികത]]യുടെ ഗണിതസിദ്ധാന്തത്തിലേക്ക് നയിച്ചു. ഇതുപോലെ കർവിലീനിയർ നിർദ്ദേശാങ്കങ്ങളെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത് താപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. കർവിലീനിയർ നിർദ്ദേശാങ്കങ്ങൾ [[ആംശിക അവകല സമവാക്യം|ആംശിക അവകല സമവാക്യങ്ങളുടെ]] സിദ്ധാന്തം വികസിപ്പിക്കാനും ഉപയോഗിച്ചു. [[ellipsoidal coordinates|എലിപ്സോയ്ഡൽ നിർദ്ദേശാങ്കങ്ങളുപയോഗിച്ച്]] [[Laplace's equation|ലാപ്ലാസ് സമവാക്യത്തിലെ]] ചരങ്ങളെ വേർപിരിക്കുകയും അങ്ങനെ അവകലസമവാക്യത്തിന് നിർദ്ധാരണം കാണുകയും ചെയ്തു.
 
1854-ൽ അദ്ദേഹത്തെ [[Royal Swedish Academy of Sciences|റോയൽ സ്വീഡീഷ് അക്കാദമി]]യുടെ വിദേശ അംഗമായി തിരഞ്ഞെടുത്തു. [[ഈഫൽ ഗോപുരം|ഈഫൽ ഗോപുരത്തിൽ]] പേരുള്ള എഴുപത്തിരണ്ട് വ്യക്തികളിലൊരാളാണ് ലാമേ. [[പാരിസ്|പാരിസിൽ]] 1870-ൽ മരിച്ചു.
 
{{Mathematician-stub}}
[[വർഗ്ഗം:ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ലാമേ" എന്ന താളിൽനിന്ന് ശേഖരിച്ചത്