"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18-ആം നൂറ്റാണ്ടിൽ [[ടിപ്പുസുൽത്താൻ]] കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് [[ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. <ref>[http://www.knr.kerala.gov.in/touristspots.htm കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം]</ref> ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുമ്പോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു. ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ്.
 
ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
== ക്ഷേത്ര പ്രവേശനവും ഗാന്ധിജിയും ==
ഗാന്ധിജിയുടെ തലശേരി സന്ദർശനകാലത്തുതന്നെ ദേശീയവാദികൾ തിരുവങ്ങാട് ക്ഷേത്രപ്രവേശന വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാൻ 1934 ജനുവരി 12ന് രാത്രിയാണ് ഗാന്ധിജി തലശേരിയിലെത്തിയത്. തിരുവങ്ങാട്ടെ ഇടവലത്ത്‌വീട്ടിൽ താമസിക്കുമ്പോൾ ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ക്ഷേത്ര പ്രവേശനകാര്യം ഗാന്ധിജി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.
 
സവർണ പൗരോഹിത്യത്തെ ചോദ്യംചെയ്‌ത് കമ്യൂണിസ്റ്റ് നേതാവ‌് [[സി.എച്ച്. കണാരൻ]] രംഗത്തെത്തി. തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് അയിത്ത ജാതിക്കാരുമായി സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥ നടത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പിന്നോക്കജാതിക്കാർ തിരുവങ്ങാട് അമ്പലത്തിൽകയറി പ്രാർഥിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന അനാചാരത്തിന‌് അന്ത്യംകുറിച്ചു. <ref>http://www.deshabhimani.com/sabarimala/news/view/50</ref>
 
==ക്ഷേത്ര രൂപകല്പന==
31,171

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2926381" എന്ന താളിൽനിന്ന് ശേഖരിച്ചത്