"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
== പശ്ചാത്തലം ==
ഇന്തോ ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും [[ഗംഗ|ഗംഗയുടേയും]] [[യമുന|യമുനയുടേയും]] തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌.
വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൽ പേരുകൾ

മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.
 
== വേദശാഖകൾ==
കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. [[ഋഗ്വേദം]], [[യജുർ‌വേദം]], [[സാമവേദം]], [[അഥർ‌വവേദം]] എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ [[അഥർ‌വവേദം]] ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് [[ഭഗവദ്ഗീത]] യിലും പറയുന്നു.<ref> {{cite book |last=കെ.എ.|first= കുഞ്ചക്കൻ|authorlink=കെ.എ. കുഞ്ചക്കൻ|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകർത്താ|location= ജഗതി, [[തിരുവനന്തപുരം]] |isbn=}} </ref> വേദമാണ് [[ഹിന്ദു]]ക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും [[ഹിന്ദു]]ക്കൾ വിശ്വസിക്കുന്നു. [[ഋഗ്വേദം]] പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ [[ഇന്ത്യ]]യിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ [[അഥർവവേദം]] ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് [[ഭഗവത് ഗീത|ഗീത]]യിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് [[സാമവേദം|സാമവേദ]]ത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് [[ഋഗ്വേദം|ഋഗ്വേദവും]] [[യജുർവേദം|യജുർവേദവും]] ചൊല്ലാൻ പാടില്ല. <ref>
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്