"ചാച്ചിപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Chachipunna" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1:
[[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ലയിലുള്ളജില്ല]]യിലുള്ള ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''ചാച്ചിപ്പുന്ന.''' ഏകദേശം 1000 പേർ ഈ ഗ്രാമത്തിൽ വസിക്കുന്നു.
 
== ഭൂമിശാസ്ത്രം ==
[[പുന്നല]] വില്ലേജിൽ ഉൾപ്പെടുന്ന ഈ ഗ്രാമം [[പത്തനാപുരം|പത്തനാപുരത്തു]] നിന്നും 6 കി.മീ. തെക്കുകിഴക്കായും [[പുനലൂർ|പുനലൂരിൽ]] നിന്നും 12 കി.മീ. വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ചാച്ചിപ്പുന്നയുടെ വടക്കുഭാഗം [[കുന്ന്|കുന്നുകളാൽ]] ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമത്തിലൂടെ [[കല്ലടയാർ|കല്ലട നദിയുടെനദി]]യുടെ ഒരു പോഷകനദി ഒഴുകുന്നുണ്ട്. പത്തനാപുരത്തേക്കും പുനലൂരിലേക്കുമുള്ള റോഡുകൾ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട്.
 
== ചരിത്രം ==
ചാച്ചിപ്പുന്ന ഗ്രാമത്തിൽ നിന്നു കണ്ടെത്തിയ പുരാതന [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളും]] വീടുകളും സൂചിപ്പിക്കുന്നത് ഇവിടെ 500 മുതൽ ആയിരം വർഷങ്ങൾക്കു മുമ്പുതന്നെ ജനവാസമുണ്ടായിരുന്നുവെന്നാണ്. [[തമിഴ്നാട്|തമിഴ്നാട്ടിൽ]] നിന്നുള്ള ആക്രമണകാരികളുടെ കടന്നുവരവിനെത്തുടർന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തുവെന്ന് പറയപ്പെടുന്നു. തീയും വാളുമായി ആക്രമണത്തിനെത്തിയ ഇവരെ [[തീവെട്ടിക്കൊള്ള|തീവെട്ടിക്കൊള്ളക്കാർ]] എന്നുവിളിക്കാറുണ്ട്.
 
ഗ്രാനൈറ്റ് സ്ലാബുകൾ കൊണ്ട് നിർമ്മിച്ച വാളുകൾ ചാച്ചിപ്പുന്നയിലെ ഒരു ശവക്കല്ലറയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുരാതന കാലത്തെ ചില [[നന്നങ്ങാടി|നന്നങ്ങാടികളും]] ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. [[ക്രിസ്ത്വബ്ദം|ബി.സി.]] പത്താം നൂറ്റാണ്ടിനും എ.ഡി. അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിൽ നിലനിന്നിരുന്ന മെഗാലിത്തിക്ക് സംസ്കാരത്തിൻറെ അവശേഷിപ്പുകളായി ഇവയെ കണക്കാക്കാം.
 
ചാച്ചിപ്പുന്നയിലുള്ള [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളിൽ]] ഭൂരിഭാഗവും [[കോഴഞ്ചേരി]], [[കുമ്പനാട്]], [[തിരുവല്ല]] എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്. തകർക്കപ്പെട്ട ഭവനങ്ങളിൽ നിന്ന് ലഭിച്ച [[വെട്ടുകല്ല്]] ഉപയോഗിച്ച് ഈ ഗ്രാമത്തിലെ ചില കുടുംബങ്ങൾ അവരുടെ വീടുകൾ നിർമ്മിച്ചിട്ടുണ്ട്.  
 
== ജനജീവിതം ==
വരി 19:
== മതം ==
ഗ്രാമത്തിൽ ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്തുമതക്കാരും വസിക്കുന്നുണ്ട്. മാർത്തോമ സിറിയൻ പള്ളിയും ഹിന്ദു ക്ഷേത്രവും  മദ്രസയും മുസ്ലീം പള്ളിയും ചാച്ചിപ്പുന്നയിലുണ്ട്.
 
==അവലംബം ==
{{reflist}}
 
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ചാച്ചിപ്പുന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്