"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
Cleaned up using AutoEd
(ചെ.) (Cleaned up using AutoEd)
{{prettyurl|Kashmir}}
{{ToDisambig|വാക്ക്=കശ്മീർ}}
[[പ്രമാണം:Kashmir map big.jpg|thumb|കശ്മീർ ഭൂപടം]]
 
[[ഏഷ്യ|ഏഷ്യയുടെ]] ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് '''കശ്മീർ''' ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. [[ഇന്ത്യ]], [[പാകിസ്താൻ]], [[അഫ്ഗാനിസ്ഥാൻ]], [[ചൈന]] തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാൺ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌ കശ്മീർ ആണ്‌.
<!-- [[ചിത്രം:Kashmir treaty.jpg|thumb|right|The Instrument of Accession (Jammu and Kashmir) കാശ്മീർ മഹാരാജാവ് ഹരിസിങ് കാശ്മീർ സംസ്ഥാനം ഇന്ത്യക്ക് നൽകുന്നതായി നൽകിയ മുഖപത്രം]] -->
 
മെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗ്ത്തിൽ‌പ്പെട്ട ആദിവാസികൾ താമസിച്ചിരുന്നതിനാൽ കാഷിർ എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാശ്മീർ ആയി പരിണമിക്കുകയാണുണ്ടായത്. കാശ്മീരിലെ ആദ്യ മുസ്ലിം ഭരണാധികാരി 1339 ൽ അധികാരത്തിലെത്തിയ ഷാ മിർ ആയിരുന്നു. ഇദ്ദേഹത്തിന്റെ രാജവംശം Salatin-i-Kashmir രാജവംശം എന്നറിയപ്പെട്ടു. പിന്നീട് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടർച്ചയായി മുസ്ലിം ഭരണത്തിൻ കീഴിലായിരുന്നു കാശ്മീർ താഴ്വര. ഇവരിൽ മുഗൾ രാജാക്കന്മാർ 1586 മുതൽ 1751 വരെയും അഫ്ഗാന് ദുറാനി വംശം 174 മുതൽ 1819 വരെയും കാശ്മീരിന്റെ ഭരണചക്രം തിരിച്ചു. 1819 ൽ മഹാരാജാ രഞ്ജിത് സിംഗിന്റെ നേതൃത്വത്തിൽ കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില് നിന്നും ജമ്മുവിലെ രാജാവായ ഗുലാബസിംഗിന്റെ കൈകളിൽ കാശ്മീരിന്റെ ഭരണം എത്തി. ഈ ഭരണം 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതു വരെ തുടർന്നു.
 
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കാശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്തു . യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.{{തെളിവ്}}
|-
| colspan ="7" |
* Statistics from the [[BBC]] [http://news.bbc.co.uk/1/shared/spl/hi/south_asia/03/kashmir_future/html/default.stm In Depth] report.
|}
 
== ഭൂമിശാസ്ത്രം ==
കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം [[കശ്മീർ താഴ്വര|കശ്മീർ താഴ്വരയാണ്]]. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ [[ഝലം നദി]] ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി [[പിർ പഞ്ചാൽ]] മലനിരകളും, വടക്കും കിഴക്കുമായി [[ഹിമാലയം#ഹിമാദ്രി|ഹിമാദ്രിയും]] സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.
 
ശ്രീനഗറാണ്‌ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.
 
== വ്യവസായം ==
[[കമ്പിളി|കമ്പിളിവ്യവസായം]] കശ്മീരിലെ പ്രധാനപ്പെട്ട ഒരു വ്യവസായമാണ് ഏതാണ്ട് രണ്ടര ലക്ഷം കശ്മീരികൾ ഈ വ്യവസായത്തെ ആശ്രയിക്കുന്നു. പുതപ്പുകൾ, പരവതാനികൾ തുടങ്ങിയവ [[ശ്രീനഗർ|ശ്രീനഗറിലെ]] നിർമ്മാണശാലകളിലു, കുടിൽ വ്യവസായമായി ചുറ്റുവട്ടങ്ങളിലും നിർമ്മിക്കുന്നു.
 
കശ്മീരിലെ കനമുള്ള കൈത്തറീ പരവതാനികൾ അതിന്റെ ഗുണത്തിലും, ചിത്രപ്പണിയിലും, നിറത്തിലും മറ്റും പ്രശസ്തമായ [[പേർഷ്യൻ പരവതാനി|പേർഷ്യൻ പരവതാനിയോട്]] കിടപിടിക്കുന്നു. ഇതിനുപയോഗിക്കുന്ന നിറങ്ങൾ, ചെടികളിൽ നിന്നും മറ്റു പ്രകൃതിദത്തമായി തദ്ദേശീയമായി നിർമ്മിക്കുന്നതാണ്. ഇവിടെ നിർമ്മിക്കുന്ന [[ഗഭ]] എന്നുവിളിക്കുന്ന ഒരു തരം തുണി, പരവതാനിനിർമ്മാണത്തിൽ മിച്ചം വരുന്ന കമ്പിളി ഉപയോഗിച്ചു നിർമ്മിക്കുന്നതാണ്. ഇത് കനം കുറഞ്ഞതും [[ഫെൽറ്റ്]] പോലെയുള്ളതുമാണ്‌. കശ്മീരികൾ ഇവ കിടപ്പുമുറികളിൽ നിലത്ത് വിരിക്കുന്നതിന് ഉപയോഗിക്കുന്നു.
{{reflist}}
== ഇതും കാണുക ==
* [http://www.malayalamvaarika.com/2012/april/13/essay3.pdf മലയാളം വാരിക, 2012 ഏപ്രിൽ 13, പേജ് 13]
 
[[വർഗ്ഗം:കശ്മീർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2924733" എന്ന താളിൽനിന്ന് ശേഖരിച്ചത്