"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
==ക്ഷേത്രം==
[[പെരിയാർ|പെരിയാറിന്റെ]] വടക്കേക്കരയിൽ [[വെള്ളാരപ്പള്ളി]] എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [[ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്|ശ്രീമൂലനഗരം പഞ്ചായത്തിലാണ്]] ഈ സ്ഥലം. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും ഓഡിറ്റോറിയവും സംഗീത-നൃത്തകലാപീഠവുമൊക്കെയാണ്. തൊട്ടടുത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു സ്വർണക്കൊടിമരമുണ്ട്. പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും സ്ഥിതിചെയ്യുന്നു. രണ്ടുനടകളിലേയ്ക്കും കടക്കാൻ പ്രത്യേകം വാതിലുകളുണ്ട്. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെറിയ നമസ്കാരമണ്ഡപമുണ്ട്. ഇതിൽ ഭഗവദ്വാഹനമായ [[നന്തി]]യെ കാണാം. ശ്രീകോവിലിന് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[ഗണപതി]]പ്രതിഷ്ഠയുമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി. നാലമ്പലത്തിനുപുറത്ത് ഉപദേവതകളായി [[സതീദേവി]], [[നാഗദൈവങ്ങൾ]], [[മഹാവിഷ്ണു]], [[സുബ്രഹ്മണ്യൻ]], [[ഭദ്രകാളി]], [[അയ്യപ്പൻ]] എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അകവൂർ, വെണ്മണി, വെടിയൂർ എന്നീ മനകളുടെ വകയാണ് ക്ഷേത്രം.
 
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രത്തിൽ [[കുംഭം|കുംഭമാസത്തിൽ]] [[ഉത്രട്ടാതി]]നാളിൽ കൊടിയേറി [[തിരുവാതിര]]നാളിൽ ആറാട്ടുവരത്തക്കവണ്ണം എട്ടുദിവസം ഉത്സവം നടന്നുവരുന്നു. [[അങ്കുരാദി]], [[ധ്വജാദി]], [[പടഹാദി]] എന്നിവയിൽ അങ്കുരാദി ഉത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ [[ശിവരാത്രി]], [[നവരാത്രി]], [[മണ്ഡലകാലം]], [[വിഷുക്കണി]], [[തിരുവോണം]] എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.