"കെ.സി.എസ്. മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|K. C. S. Mani}}
[[പ്രമാണം:K.C.S. Mani.PNG|thumb|right|കെ. സി. എസ്. മണി]]
ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി പി രാമസ്വാമി അയ്യരെ]] വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ കേരള സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു '''കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ''' എന്ന '''കെ.സി.എസ്. മണി''' (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987)<ref>http://www.hindu.com/2008/03/03/stories/2008030367640300.htm</ref> സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 1987 സെപ്റ്റംബർ 20-ന് തന്റെ 65-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. <ref> http://www.madhyamam.com/lifestyle/special-ones/2014/jul/29/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%B9%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95 </ref> നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത് - സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 41-ആം വയസ്സിലായിരുന്നു വിവാഹം. ഭാര്യ ലളിതമ്മാൾ. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. <ref>http://www.mathrubhumi.com/kids/story.php?id=278734</ref> വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.
 
ഇദ്ദേഹത്തിന്റെ ജന്മഗൃഹം [[അമ്പലപ്പുഴ]] കോനാട്ടുമഠമാണ്. മണിയുടെ 86-ആം ജന്മവാർഷികദിനമായിരുന്ന 2008 മാർച്ച് 2-ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന [[എ.കെ. ആന്റണി]] ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ ഇദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.<ref>http://www.hindu.com/2008/02/27/stories/2008022752550300.htm</ref>
"https://ml.wikipedia.org/wiki/കെ.സി.എസ്._മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്