"ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
കൂടുതൽ വ്യക്തമായി വവരണം ചേർതു.
വരി 5:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്റെയും]] [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും]] ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, [[വിവര സിദ്ധാന്തം]] (Information theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (Computer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
 
== ക്രിപ്റ്റോഗ്രഫി ==
നിഗൂഢമായ എന്നർത്ഥം വരുന്ന ക്രിപ്‌റ്റോസ്‌, എഴുത്തു എന്നർത്ഥം വരുന്ന ഗ്രാഫീൻ എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നുത്ഭവിച്ച ഒരു വാക്കാണ് ക്രിപ്റ്റോഗ്രഫി.
 
പേര് സൂചിപ്പിക്കും പോലെ തന്നെ നിഗൂഢമായ എഴുത്തുകൾ അയക്കാനുള്ള സംവിധാനം എന്ന നിലയ്ക്ക് ക്രിപ്റ്റോഗ്രഫിയുടെ ഉപയോഗം പ്രാചീനകാലം മുതൽ തന്നെ സജീവമായിരുന്നു.
 
തുടക്കകാലത്തു അക്ഷരങ്ങളെ ചിത്രങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ഹൈറോഗ്ലിഫിക്സ് എന്ന രീതിയാണ് പ്രാചീന ഈജിപ്ഷ്യന്മാർ കൈകൊണ്ടിരിക്കുന്നത്.
 
കാലങ്ങൾക്ക് ശേഷം ലോകമഹായുദ്ധങ്ങളുടെ സമയത്തു ശത്രു സൈന്യത്തിനെതിരായ നീക്കങ്ങൾ യുദ്ധക്കളത്തിലെത്തിക്കാനും ഇത്തരം സന്ദേശങ്ങളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനും വേണ്ടി ഒട്ടേറെ രാജ്യങ്ങൾ ക്രിപ്റ്റോഗ്രഫിയെ ആശ്രയിക്കുകയും സ്വാഭാവികമായും ഈ മേഖലകളിൽ നിരവധി പുരോഗതികൾ കൈവരികയും ചെയ്തു.
 
കമ്പ്യൂട്ടറുകളുടെ യുഗം ആരംഭിച്ചതോടെ സുരക്ഷിതമാർന്ന ആശയവിനിമയത്തിനും മറ്റുമായി ഇവ ഡിജിറ്റൽ രൂപം കൈവരിക്കുകയുണ്ടായി. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ സന്ദേശങ്ങളുടെ ഉള്ളടക്കം രഹസ്യമാക്കാൻ തക്കമുള്ള നടപടിക്രമങ്ങൾ രൂപം കൊള്ളുകയുണ്ടായി.
 
ക്രിപ്റ്റോഗ്രഫിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ ഇവയൊക്കെ ആണ് :
 
* സന്ദേശങ്ങളുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുക
* സന്ദേശങ്ങൾക്ക് സാധുത്വം നൽകുക
* സന്ദേശങ്ങളുടെ സമ്പൂർണ്ണത ഉറപ്പുവരുത്തുക
* സന്ദേശങ്ങളുടെ പിതൃത്വം തള്ളിക്കളയാതിരിക്കാനുള്ള ബാധ്യത ഉറപ്പുവരുത്തുക
* രഹസ്യ സന്ദേശങ്ങൾ വായനായോഗ്യമാക്കാനുള്ള സുരക്ഷിതമായ വഴികളൊരുക്കുക
 
സാധാരണനിലയ്ക്ക് മൂന്ന് തരത്തിലുള്ള ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങളാണ് ഉപയോഗിച്ചു വരുന്നത് :
 
=== <u>സീക്രെറ്റ്  കീ ക്രിപ്റ്റോഗ്രഫി അഥവാ സിമട്രിക് ക്രിപ്റ്റോഗ്രഫി</u> ===
ഇത്തരം ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങളിൽ പ്രേക്ഷകനും സ്വീകർത്താവും ഒരു സന്ദേശം നിഗൂഢമാക്കാനും അതിനെ തിരിച്ചു വായനായോഗ്യമാക്കാനും ഒരേ കീ ഉപയോഗിച്ചു വരുന്നു.
 
=== <u>പബ്ലിക് കീ ക്രിപ്റ്റോഗ്രഫി</u> ===
ഇങ്ങനെയുള്ള ക്രിപ്റ്റോഗ്രഫി നടപടിക്രമങ്ങളിൽ പ്രേക്ഷകന് സന്ദേശം നിഗൂഢമാക്കാൻ ഒരു കീയും സ്വീകർത്താവിന് സന്ദേശം വായനായോഗ്യമാക്കാൻ മറ്റൊരു കീയും വേണ്ടി വരുന്നു.
 
=== <u>ഹാഷ് ഫങ്ക്ഷന്സ്</u> ===
ഹാഷ് ഫങ്ക്ഷന് നടപടിക്രമം ഒരു സന്ദേശത്തിന്റെയോ അല്ലെങ്കിൽ ഒരു ഫയലിന്റേയോ  പൂർണ്ണത്വത്തെ തെളിയിക്കാൻ ഉപകാരപ്പെടുന്നു. പ്രേക്ഷകന് അയക്കുന്ന സന്ദേശത്തിന്റെ ഹാഷ് വിലയും സ്വീകർത്താവിന് ലഭിക്കുന്ന സന്ദേശത്തിന്റെ ഹാഷ് വിലയും സാമ്യമുള്ളതാണെങ്കിൽ അത് സന്ദേശത്തിന്റെ പൂർണത്വം തെളിയിക്കുന്നു.
 
ഇന്റർനെറ്റ് എന്ന അതിബൃഹത്തായ ആശയവിനിമയ സംവിധാനത്തിന്റെ സുരക്ഷ ഊട്ടിയുറപ്പിക്കുന്നതിന് ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങൾ ചെയ്യുന്ന സംഭാവന ചെറുതല്ല. വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങളെയും മറ്റു നിയമവിരുദ്ധമായ പ്രവർത്തനങ്ങളും തടയാൻ ക്രിപ്റ്റോഗ്രഫി എന്ന മേഖലയുടെ വളർച്ച കൊണ്ട് സാധിക്കും.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
# [https://economictimes.indiatimes.com/definition/cryptography What is Cryptography?: Indiatimes]
# [https://www.garykessler.net/library/crypto.html An overview of cryptography]
# [https://bettershark.com/cryptography-explained/ Cryptography explained: Bettershark]
{{Crypto-stub}}
 
"https://ml.wikipedia.org/wiki/ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്