"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
| Website =
}}
'''എറണാകുളം ശിവക്ഷേത്രം''' [[എറണാകുളം]] നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള [[വേമ്പനാട്ട് കായൽ|കൊച്ചി കായലിലേക്ക്]] ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ [[ശിവൻ|പരമശിവനാണ്‌]] മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും [[കൊച്ചി രാജ്യം|കൊച്ചി രാജാക്കന്മാരും]] ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ സമീപം [[ഹനുമാൻ]] ക്ഷേത്രവും [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യക്ഷേത്രവും]] സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിൽ]] ഒന്നാണിത് .<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref> [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്ക്ഷേത്രഭരണം.
==ഐതിഹ്യം==
 
വരി 65:
 
=== സുബ്രഹ്മണ്യസ്വാമിക്ഷേത്രം ===
ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പൻ ഹാളിന്റെ തൊട്ടടുത്തായി [[തമിഴ്‌നാട്]] ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. [[വള്ളി (ദേവി)|വള്ളീ]]-[[ദേവയാനി|ദേവയാനീസമേതനായ]] സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. [[ഗണപതി]], [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]], [[മഹാവിഷ്ണു]], [[ദുർഗ്ഗ|ദുർഗ്ഗാദേവി]] എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. എറണാകുളത്തപ്പൻ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല.
 
=== ഹനുമാൻസ്വാമിക്ഷേത്രം ===
വരി 77:
=== നാലമ്പലം ===
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനകത്ത്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമങ്ങൾക്കും മറ്റും ഉപയോഗിയ്ക്കുന്നു. പ്രധാന ശ്രീകോവിലിന്റെ നേരെ വടക്കായി [[കിരാതമൂർത്തി]] കുടികൊള്ളുന്നു. ശിവഭഗവാന്റെ മറ്റൊരു ഭാവമാണ് കിരാതമൂർത്തി. [[അർജ്ജുനൻ|അർജ്ജുനനെ]] പരീക്ഷിച്ച് അദ്ദേഹത്തിന് [[പാശുപതാസ്ത്രം]] നൽകിയ ഭാവത്തിലാണ് ഈ മൂർത്തി കുടികൊള്ളുന്നത്. പ്രധാന ശിവപ്രതിഷ്ഠയുടെ അതേ പ്രാധാന്യമാണ് ഇതിനും നൽകിവരുന്നത്. തെക്കുകിഴക്കേമൂലയിൽ [[തിടപ്പള്ളി|തിടപ്പള്ളിയും]] വടക്കുകിഴക്കേമൂലയിൽ [[കിണർ|കിണറും]] പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിലേതുപോലെയാണ് ഇവിടെയും ഗണപതിയുടെ പ്രതിഷ്ഠാരീതിയും മറ്റും.
 
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. [[അഷ്ടദിക്പാലകർ]] (പടിഞ്ഞാറ് - [[വരുണൻ]], വടക്കുപടിഞ്ഞാറ് - [[വായു]], വടക്ക് - [[കുബേരൻ]], വടക്കുകിഴക്ക് - [[ഈശാനൻ]], കിഴക്ക് - [[ഇന്ദ്രൻ]], തെക്കുകിഴക്ക് - [[അഗ്നി]], തെക്ക് - [[യമൻ]], തെക്കുപടിഞ്ഞാറ് - [[നിര്യതി]]), [[സപ്തമാതാക്കൾ|സപ്തമാതൃക്കൾ]] ([[ബ്രാഹ്മി]]/[[ബ്രഹ്മാണി]], [[വൈഷ്ണവി]], [[മഹേശ്വരി]], [[ഇന്ദ്രാണി]], [[വരാഹി]], [[കൗമാരി]], [[ചാമുണ്ഡി]]), [[വീരഭദ്രൻ]], ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, [[അനന്തൻ]], ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ [[ചണ്ഡികേശ്വരൻ]]) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരമൂർത്തികളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
 
=== നമസ്കാരമണ്ഡപം ===
ശ്രീകോവിലിന്റെ നേരെ മുന്നിലായി ചതുരാകൃതിയിൽ നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. നാലുകാലുകളോടുകൂടിയ താരതമ്യേന ചെറിയ മണ്ഡപമാണിതെന്നതിനാൽ പ്രദക്ഷിണത്തിന് നന്നേ ബുദ്ധിമുട്ടുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞതാണ്. ഇതിന്റെ മുകളിലും സ്വർണ്ണത്താഴികക്കുടം കാണാം. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ മറ്റുചില ദേവ-ബ്രാഹ്മണരൂപങ്ങളും കാണാം. മണ്ഡപത്തിന്റെ കിഴക്കുഭാഗത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു പ്രതിമയുണ്ട്. ഭക്തർ ഈ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് സ്ഥിരം കാഴ്ചയാണ്. നന്ദിയോട് ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാനോട് പറയുമെന്നാണ് വിശ്വാസം.
 
== പ്രതിഷ്ഠ ==
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്