"കൊറഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
==ചരിത്രം==
കൊറഗരുടെ ചരിത്രത്തെ കുറിച്ച് പല കെട്ടുകഥകളും ഉണ്ട്. കെട്ടുകഥയാണെങ്കിലും അവയാണ് പലപ്പോഴും ഇവരുടെ പ്രാചീനതയ്‌ക്ക് അടിസ്ഥാനമാക്കി എടുക്കുന്നത്. ഒരു ഐതിഹ്യത്തിൽ പറയുന്നത് ബ്രാഹ്മണയുവതിയിൽ ശ്രൂദ്രനുണ്ടായ സന്തതിപരമ്പരയാണ് കൊറഗർ എന്ന്. വേറൊരു ഐതിഹ്യത്തിൽ ഇവർ രാജകുടുമ്പത്തിന്റെ തായ്‌വഴികളാണെന്നും പറയുന്നു. ഹബാഷിക രാജാവിന്റെ പാരമ്പര്യത്തിൽ പെട്ടവരും യുദ്ധത്തിൽ പരാജയപ്പെട്ട് കാട്ടിൽ അഭയം തേടിയവരുമാണ് എന്ന അഭിപ്രായവും ഉണ്ട്. എ.ഡി. 4 -ആം നൂറ്റാണ്ടിൽ കദമ്പരാജാക്കന്മാരുടെ കലത്ത് കൊറഗർ അവിടെ ഉണ്ടായിരുന്നുവെന്നും ഹബാഷിക എന്ന കൊറഗ്രാജാവനെവിനെ കദമ്പർ കീഴടക്കി. കൂട്ടക്കൊല നടത്തുന്നതിനുമുമ്പ് അവർ കാട്ടിലേക്ക് പാലായനം ചെയ്തു.
 
പൊതുവേ മൂന്നു ഭാഗങ്ങളായാണ് കൊറഗർ ഉള്ളത്. ''ആണ്ടി കൊറഗ, വസ്ത്ര കൊറഗ, സപ്പു കൊറഗ'' എന്നീ കൂട്ടരാനവർ. ഇതിൽ വസ്ത്ര കൊറഗ എന്നു പറഞ്ഞാൽ കുംട്ടുകൊറഗർ എന്നർത്ഥം, തുണിവസ്ത്രം ധരിക്കുന്നവർക്ക് പറയുന്ന പേരാണിത്. ഇതിൽ ആണ്ടി കൊറഗരാണ് ഏറ്റവും അപരിഷ്കൃതരായി കാണപ്പെടുന്നത്. സപ്പു കൊറഗർ എന്നപേരിൽ ഇന്നറിയപ്പെടുന്നവർ ഇലകൾ കൊണ്ട് വസ്ത്രം ധരിച്ചു കഴിഞ്ഞവരുടെ പിന്മുറക്കാരാണ്. കൊറഗർക്ക് മാത്രമായി അമ്പലങ്ങൾ ഇല്ല. എങ്കിലും രണ്ടുതരം ആരാധനാക്രമങ്ങൾ ഇവർക്കിടയിൽ കാണുന്നുണ്ട്. ഭൂതാരാധനയും (തെയ്യം) ഒരു മരത്തിന്റെ ചുവട്ടിൽ പ്രതീകാത്മമായി കല്ലു വെച്ചിട്ട് അതിനെ പൂജിക്കലുമാണവ. പരമ്പാരഗതമായി കൂട്ട മെടയുന്ന ജോലിയാണിവർ ചെയ്തു വരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊറഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്