"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42.107.201.217 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2919496 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 16:
| famous works = [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]] (1965), [[ഏണിപ്പടികൾ]] (1964), [[കയർ]] (1978),[[രണ്ടിടങ്ങഴി]] (1948)}}
 
[[നോവൽ]], [[ചെറുകഥ]] എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച [[മലയാളം|മലയാള]] സാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള''' [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ]] ജില്ലയിലെ [[തകഴി|തകഴിയിൽ]] ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. [[പി. കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]] എന്നിവർഎന്നിവരുടെ സമകാലികരായിരുന്നുസമകാലികനായിരുന്നു.
 
[[ചെറുകഥ]], [[നാടകം]], [[സഞ്ചാരസാഹിത്യം]], [[ആത്മകഥ]] എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്‌കാരം]] ലഭിച്ചു<ref>[http://www.prd.kerala.gov.in/awardsmain.htm Literary Awards ]</ref>. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം<ref>{{cite book |author= പ്രൊഫ . എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref>. കേരള [[മോപ്പസാങ്ങ്|മോപ്പസാങ്ങ്‌]] എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.
 
== ജീവിതരേഖ ==
1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
 
[[അമ്പലപ്പുഴ]] കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് [[വൈക്കം]] ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ
സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.
 
"https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്