"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 2:
{{Orphan|date=നവംബർ 2010}}{{Infobox Greek deity||Image=|Caption=ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലുന്നവൻ|Name=ഒടിയൻ|God_of=|Abode=|Symbol=സാധാരണയായി കാള, പോത്ത്, കുറുനരി എന്നിവ|Consort=|Parents=|Siblings=|Children=|Mount=|Roman_equivalent=}}'''ഒടിയൻ''' എന്ന പദം പഴയകാലത്ത് [[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിൽ [[ഒടിവിദ്യ]] ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. [[ഐതിഹ്യം|ഐതിഹ്യവും]] [[ചരിത്രം|ചരിത്രവും]] ഇഴപിരിഞ്ഞു കിടക്കുന്ന ഒരു കഥാപാത്രമാണ് ഒടിയൻ. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിൽനിന്നു സത്യമേത്, മിഥ്യയേത് എന്നതു വേർതിരിച്ചറിയാൻ പ്രയാസമാണ്. പഴങ്കഥകളിലെ ഒടിയൻ, അന്ധകാരം കട്ടപിടിച്ചു കിടക്കുന്ന ഇടവഴികളിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ പാതി മൃഗം എന്നതു പോലെയാണ്. ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യേക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുഛരിക്കുന്നതനുസരിച്ച് ഒടിയൻ ഒടിമറിഞ്ഞ് കാള, [[പോത്ത്]], [[നരി]] അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു.<ref>{{Cite web|url=https://valluvanadtimes.com/2009/12/25/odiyan/|title=ODIYAN|access-date=|last=|first=|date=|website=|publisher=}}</ref> വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവൃത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു.
 
[[പാണൻ]], [[പറയർ|പറയൻ]] സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിന്നില്ലെങ്കിലും, ഒരുകാലത്ത് [[നാടോടിക്കഥകൾ|നടോടിക്കഥകളുടെയും]], [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങളുടെയും]] അവിഭാജ്യ ഘടകമായിരുന്നു ഇക്കൂട്ടർ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി [[പോത്ത്|പോത്തായോ]] കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്. വള്ളുവനാട് ഭാഗത്ത് ഇപ്പോഴും ഒടിവിദ്യ അറിയുന്നവർ ഉണ്ട്. ആലത്തൂർ പേരിങ്കുളം ഗ്രാമത്തിൽ നായർ തറവാട്ടു അംഗമായ ഉണ്ണികൃഷ്ണൻ കോരങ്കണ്ടത്ത് എന്ന വ്യക്തി അയാളുടെ ഗുരു ആയ മാധവൻ എഴുത്തശ്ശന്റെ ശിഷ്യത്വത്തിൽ ഒടി വിദ്യ പഠിക്കുകയും ഒടിയുടെ അക്രമത്തിൽ പെടുന്നവർക്ക് രക്ഷയും ചെയ്തിരുന്നു. ഈ വിദ്യ അദ്ദേഹത്തിന്റെ തലമുറക്ക് പകർന്നു കൊടുത്തിട്ടുണ്ട് എന്ന അറിവാണ് ഇപ്പോഴുള്ളത്.
 
== ആമുഖം ==
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്